ജഡേജയുടെ ആ 30 റണ്‍സ് മറക്കരുത്; സുനില്‍ ഗാവസ്‌കര്‍

രവീന്ദ്ര ജഡേജയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍
ജഡേജയുടെ ആ 30 റണ്‍സ് മറക്കരുത്; സുനില്‍ ഗാവസ്‌കര്‍

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിലും രവീന്ദ്ര ജഡേജയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ജഡേജ ഒരു ലോകോത്തര ഓള്‍ റൗണ്ടറാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിംഗിലും മികച്ച പ്രകടനം നടത്താന്‍ കഴിയും. ഈ ടൂര്‍ണമെന്റില്‍ ഫീല്‍ഡിംഗില്‍ മാത്രം 20 മുതല്‍ 30 റണ്‍സ് സേവ് ചെയ്യാന്‍ അയാള്‍ക്ക് കഴിഞ്ഞു. അതൊരിക്കലും ചെറുതായി കാണരുതെന്ന് ഗാവസ്‌കര്‍ പ്രതികരിച്ചു.

രണ്ട് മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയാല്‍ താരങ്ങള്‍ വിമര്‍ശിക്കപ്പെടും. ജഡേജയുടെ മോശം പ്രകടനത്തില്‍ ആരും നിരാശരാകേണ്ടതില്ല. ഇത്തരം വിമര്‍ശനങ്ങള്‍ ടെലിവിഷനില്‍ ചര്‍ച്ച ചെയ്യാനുള്ളത് മാത്രമാണ്. ഇന്ത്യന്‍ ടീമില്‍ ജഡേജ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

ജഡേജയുടെ ആ 30 റണ്‍സ് മറക്കരുത്; സുനില്‍ ഗാവസ്‌കര്‍
ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം ഇക്കാര്യത്തിൽ; തുറന്നുപറഞ്ഞ് എയ്ഡൻ മാക്രം

ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. രാത്രി എട്ട് മണിക്ക് ബാർബഡോസിലാണ് മത്സരം. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരുടീമുകളും ഫൈനലിൽ എത്തുന്നത്. 11 വർഷത്തെ കിരീട ദാര്യദ്രത്തിന് അവസാനം കുറിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. എന്നാൽ ആദ്യമായി ഒരു ലോകകപ്പ് നേടുവാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com