ലോക ഒന്നാം നമ്പർ താരം, പാകിസ്താനോട് കളിക്കില്ല; കമ്രാൻ അക്മൽ

മറ്റു ടീമുകൾക്കെതിരെ അയാൾ മികച്ച സ്കോറുകൾ നേടിയിട്ടുണ്ട്​
ലോക ഒന്നാം നമ്പർ താരം, പാകിസ്താനോട് കളിക്കില്ല; കമ്രാൻ അക്മൽ

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി കമ്രാൻ അക്മൽ. രോഹിത് ശർമ്മ ഇതിനോടകം തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. വിരാട് കോഹ്‍ലിക്കും പാകിസ്താനെതിരെ മികച്ച റെക്കോർഡുണ്ട്. എന്നാൽ സൂര്യകുമാർ യാദവ് മികവ് തെളിയിക്കണം. ട്വന്റി 20 ക്രിക്കറ്റിൽ അയാൾ ഒന്നാം നമ്പർ താരമായിരിക്കാം. പക്ഷേ പാകിസ്താനെതിരെ സൂര്യയ്ക്ക് മികച്ച റെക്കോർഡ് ഇല്ലെന്ന് അക്മൽ പറഞ്ഞു.

മറ്റു ടീമുകൾക്കെതിരെ സൂര്യ മികച്ച സ്കോറുകൾ നേടിയിട്ടുണ്ട്. ക്ലാസി താരവും 360 മികവുമൊക്കെ അയാൾക്കുണ്ട്. സൂര്യകുമാർ ബാറ്റ് ചെയ്യുന്നത് കാണാൻ നല്ല രസമാണ്. കുറച്ച് കാലത്തിനുള്ളിൽ തന്നെ ഇന്ത്യൻ ടീമിൽ സാന്നിധ്യമുറപ്പിക്കാൻ അയാൾക്ക് കഴിഞ്ഞുവെന്നും കമ്രാൻ അക്മൽ വ്യക്തമാക്കി.

ലോക ഒന്നാം നമ്പർ താരം, പാകിസ്താനോട് കളിക്കില്ല; കമ്രാൻ അക്മൽ
അയാളെ തോൽപ്പിക്കുക അസാധ്യം; കോഹ്‍ലിക്ക് ഹിറ്റ്മാന്റെ പിന്തുണ

ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ പാകിസ്താനെ നേരിടുക. ട്വന്റി 20 ലോകകപ്പിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ആറിലും ജയം ഇന്ത്യയ്ക്കാണ്. ഒരിക്കൽ മാത്രമാണ് പാകിസ്താന് വിജയം നേടാൻ കഴിഞ്ഞത്. ഇത്തവണ ആദ്യ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാൽ അമേരിക്കയോട് തോറ്റ പാകിസ്താന് ഇന്നത്തെ മത്സരം നിർണായകമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com