ടി20 ലോകകപ്പ്; ഒമാനെ എറിഞ്ഞൊതുക്കി നമീബിയ, 110 റണ്‍സ് വിജയലക്ഷ്യം

നമീബിയയ്ക്ക് വേണ്ടി റൂബന്‍ ട്രംപല്‍മാന്‍ നാലും ഡേവിഡ് വീസ് മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി
ടി20 ലോകകപ്പ്; ഒമാനെ എറിഞ്ഞൊതുക്കി നമീബിയ, 110 റണ്‍സ് വിജയലക്ഷ്യം

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ ഒമാനെ കുഞ്ഞന്‍ സ്‌കോറിലൊതുക്കി നമീബിയ. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. 39 പന്തില്‍ 34 റണ്‍സെടുത്ത ഖാലിദ് കെയ്‌ലാണ് ഒമാന്റെ ടോപ് സ്‌കോറര്‍. നമീബിയയ്ക്ക് വേണ്ടി റൂബന്‍ ട്രംപല്‍മാന്‍ നാലും ഡേവിഡ് വീസ് മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസില്‍ ടോസ് നേടിയ നമീബിയ എതിരാളികളെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഒമാന്‍ നിരയില്‍ വെറും നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഖാലിദ് കെയ്ല്‍ (34), സീഷന്‍ മക്‌സൂദ് (22), അയാന്‍ ഖാന്‍ (15), ഷക്കീല്‍ അഹ്‌മദ് (11) എന്നിവരാണ് അല്‍പ്പമെങ്കിലും പൊരുതിയത്.

ടി20 ലോകകപ്പ്; ഒമാനെ എറിഞ്ഞൊതുക്കി നമീബിയ, 110 റണ്‍സ് വിജയലക്ഷ്യം
ടി20 ലോകകപ്പ്: പൊരുതി വീണ് പിഎന്‍ജി, ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് വിജയത്തുടക്കം

കശ്യപ് പ്രജാപതി (0), നസീം ഖുഷി (6), അഖിബ് അലിയാസ് (0), മുഹമ്മദ് നദീം (6), മെഹ്‌റാന്‍ ഖാന്‍ (7), കലീമുള്ള (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നമീബിയയ്ക്ക് വേണ്ടി ജെറാഡ് ഇറാസ്മസ് രണ്ടും ബെര്‍ണാഡ് ഷോള്‍ട്‌സ് ഒന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com