സഞ്ജുവിന് ഇനിയും പ്ലേയിങ് ഇലവനില് ഇടം ലഭിക്കാം; സൂചന നല്കി രോഹിത് ശര്മ്മ

'ബാറ്റിങ്ങില് അവസരം നല്കുന്നതിന് വേണ്ടി മാത്രമാണ് റിഷഭ് പന്തിനെ മൂന്നാം നമ്പറില് ഇറക്കിയത്'

സഞ്ജുവിന് ഇനിയും പ്ലേയിങ് ഇലവനില് ഇടം ലഭിക്കാം; സൂചന നല്കി രോഹിത് ശര്മ്മ
dot image

ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന് സ്കാഡിന്റെ ബാറ്റിങ് ലെനപ്പിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ക്യാപ്റ്റന് രോഹിത് ശര്മ്മ. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിന് ശേഷം ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നാഹത്തില് ബാറ്റിങ്ങില് തിളങ്ങാന് കഴിയാതിരുന്ന സഞ്ജുവിന് പ്ലേയിങ് ഇലവനില് ഇടംലഭിക്കാനുള്ള സാധ്യത ഇനിയും ഉണ്ടെന്ന സൂചനയാണ് രോഹിത് നല്കിയത്. മത്സരത്തില് വിക്കറ്റ് കീപ്പര് ബാറ്റര് റിഷഭ് പന്തിനെ മൂന്നാം നമ്പറില് ഇറക്കിയതിന്റെ കാരണവും ക്യാപ്റ്റന് രോഹിത് വ്യക്തമാക്കി.

'ബാറ്റിങ്ങില് അവസരം നല്കുന്നതിന് വേണ്ടി മാത്രമാണ് റിഷഭ് പന്തിനെ മൂന്നാം നമ്പറില് ഇറക്കിയത്. ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് ഞങ്ങള് ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല. സന്നാഹ മത്സരത്തില് പരമാവധി താരങ്ങള്ക്ക് അവസരം നല്കാനാണ് ഞാന് ആഗ്രഹിച്ചത്. ഇതിന്റെ ഭാഗമായാണ് ബാറ്റിങ് ഓര്ഡറില് പരീക്ഷണം നടത്തിയത്', രോഹിത് ശര്മ്മ വ്യക്തമാക്കി.

ലോകകപ്പില് ഇന്ത്യയുടെ തുറുപ്പുചീട്ട് അവനാണ്; ചെന്നൈ താരത്തെ കുറിച്ച് റെയ്ന

ബംഗ്ലാദേശിനെതിരെ വണ്ഡൗണായി ഇറങ്ങി അര്ദ്ധ സെഞ്ച്വറി നേടിയാണ് പന്ത് വിസ്മയിപ്പിച്ചത്. 32 പന്തില് നിന്ന് നാല് സിക്സും നാല് ബൗണ്ടറിയും സഹിതം 53 റണ്സാണ് പന്ത് അടിച്ചുകൂട്ടിയത്. അതേസമയം മറ്റൊരു വിക്കറ്റ് കീപ്പര് ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ് നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങിയ താരം ഒരു റണ്സ് എടുത്ത് പുറത്താവുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us