സ്റ്റാര്‍ക്കിന് 24 കോടി, താങ്കള്‍ക്ക് 50 ലക്ഷം?; ചോദ്യത്തിന് മറുപടിയുമായി റിങ്കു സിംഗ്

സ്റ്റാര്‍ക്കിന് 24 കോടി, താങ്കള്‍ക്ക് 50 ലക്ഷം?; ചോദ്യത്തിന് മറുപടിയുമായി റിങ്കു സിംഗ്

ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്താല്‍ 10 കോടിയെങ്കിലും താങ്കള്‍ക്ക് കിട്ടില്ലേയെന്നും ചോദ്യം

കൊല്‍ക്കത്ത: ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ് ഒരു ചോദ്യം നേരിട്ടു. സഹതാരം മിച്ചല്‍ സ്റ്റാര്‍ക്ക് 24.75 കോടി രൂപ പ്രതിഫലം വാങ്ങുന്നു. എന്നാല്‍ താങ്കള്‍ക്ക് കിട്ടുന്നത് 50 മുതല്‍ 55 ലക്ഷം രൂപ മാത്രമാണ്?, എന്നായിരുന്നു ആ ചോദ്യം. ദൈനിക് ജാഗരണ് നല്‍കിയ അഭിമുഖത്തിലാണ് റിങ്കു സിംഗ് ഇത്തരമൊരു ചോദ്യം നേരിട്ടത്.

ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്താല്‍ 10 കോടി മൂല്യമുള്ള താരമാണ് താങ്കളെന്നും അഭിമുഖത്തില്‍ അഭിപ്രായമുണ്ടായി. ഇതിന് റിങ്കുവിന്റെ മറുപടി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. 50 ലക്ഷം രൂപ വലിയ തുകയാണെന്ന് റിങ്കു പറഞ്ഞു.

സ്റ്റാര്‍ക്കിന് 24 കോടി, താങ്കള്‍ക്ക് 50 ലക്ഷം?; ചോദ്യത്തിന് മറുപടിയുമായി റിങ്കു സിംഗ്
കളിക്കാന്‍ ആളില്ല; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ പ്രതിസന്ധി

തന്റെ കരിയറിന്റെ തുടക്കത്തില്‍ ഇത്ര വലിയ തുക നേടുമെന്ന് കരുതിയിരുന്നില്ല. ചെറുപ്പത്തില്‍ പ്രതിഫലമായി അഞ്ച് മുതല്‍ 10 രൂപ വരെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ 50 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നു. ദൈവം തനിക്ക് തരുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണ്. കോടികള്‍ പ്രതിഫലം ലഭിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും റിങ്കു പ്രതികരിച്ചു.

സ്റ്റാര്‍ക്കിന് 24 കോടി, താങ്കള്‍ക്ക് 50 ലക്ഷം?; ചോദ്യത്തിന് മറുപടിയുമായി റിങ്കു സിംഗ്
ഡിബാലയെ ഒഴിവാക്കിയതിൽ കാരണമുണ്ട്; പ്രതികരിച്ച് റോഡ്രിഗോ ഡി പോള്‍

താന്‍ ജനിച്ചപ്പോള്‍ ഒരു പണവും കൊണ്ടുവന്നിട്ടില്ല. ഒരു പണവും തിരികെ കൊണ്ടുപോകില്ല. കാലം കടന്നുപോകും. ഭൂമിയില്‍ വരുന്നതുപോലെ തന്നെ തിരികെ പോകുമെന്നും റിങ്കു സിംഗ് വ്യക്തമാക്കി.

logo
Reporter Live
www.reporterlive.com