പലസ്തീന് ഐക്യദാര്‍ഢ്യം; ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരത്തിനിടെ പതാകയുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്,വീഡിയോ

പാകിസ്താന്റെ ബാറ്റിംഗ് 12.3 ഓവറില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം
പലസ്തീന് ഐക്യദാര്‍ഢ്യം; ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരത്തിനിടെ പതാകയുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്,വീഡിയോ

ബിര്‍മിങ്ഹാം: ഇംഗ്ലണ്ട്- പാകിസ്താന്‍ രണ്ടാം ടി20 മത്സരത്തിനിടെ പലസ്തീന്‍ പതാകയുമായി മൈതാനത്തിറങ്ങി യുവാവ്. ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് സംഭവം. ഗാസയിലെ വംശഹത്യയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യുവാവ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പാകിസ്താന്റെ ബാറ്റിംഗ് 12.3 ഓവറില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഇഫ്തീഖര്‍ അഹമ്മദും ഇമാദ് വസീമും ആയിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. ഇതിനിടെ പലസ്തീന്റെ പതാകയുമായി ഗ്രൗണ്ടിലൂടെ യുവാവ് ഓടുകയായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അല്‍പ്പ സമയത്തേക്ക് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃരാരംഭിച്ചു.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ടി20യില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങിയ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറുടെ വെടിക്കെട്ട് ഇന്നിംഗ്സുമായി ഇംഗ്ലണ്ടിനെ നയിച്ചു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് മുന്നോട്ടുവെച്ചപ്പോള്‍ പാക് പോരാട്ടം 160 റണ്‍സില്‍ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ അര്‍ദ്ധ സെഞ്ച്വറി നേടിത്തിളങ്ങി. 51 പന്തില്‍ മൂന്ന് സിക്സും എട്ട് ബൗണ്ടറിയുമടക്കം 84 റണ്‍സാണ് ബട്ലര്‍ അടിച്ചുകൂട്ടിയത്. 23 പന്തില്‍ 37 റണ്‍സടുത്ത വില്‍ ജാക്സ് ബട്ലര്‍ക്ക് മികച്ച പിന്തുണനല്‍കി. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇമാദ് വസീമും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

പലസ്തീന് ഐക്യദാര്‍ഢ്യം; ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരത്തിനിടെ പതാകയുമായി ഗ്രൗണ്ടിലിറങ്ങി യുവാവ്,വീഡിയോ
ജോസേട്ടന്‍ സീനാണ്; ബട്‌ലര്‍ വെടിക്കെട്ടില്‍ പാക് പട വീണു, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

184 റണ്‍സ് പിന്തുടരാനിറങ്ങിയ പാക് പട ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറുന്ന കാഴ്ചയാണ് കാണാനായത്. 21 പന്തില്‍ 45 റണ്‍സെടുത്ത ഫഖര്‍ സമാന്‍, 26 പന്തില്‍ 32 റണ്‍സെടുത്ത ബാബര്‍ അസം, 13 പന്തില്‍ 22 റണ്‍സെടുത്ത ഇമാദ് വസിം എന്നിവര്‍ മാത്രമാണ് പാകിസ്താന് വേണ്ടി പൊരുതി നോക്കിയത്. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നും മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com