സർപ്രൈസ്ഡ്; ഗാവസ്‌കറിന്റെ പ്രവചനം പാളി

സുനില്‍ ഗാവസ്‌കറിന്റെ പ്രവചനം തെറ്റിയതായാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
സർപ്രൈസ്ഡ്; ഗാവസ്‌കറിന്റെ പ്രവചനം പാളി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിരിയിക്കുയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ ബാംഗ്ലൂര്‍ എട്ട് വിക്കറ്റിന് 172 റണ്‍സ് എടുത്തു. 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ ലക്ഷ്യം മറികടന്നത്. പിന്നാലെ സുനില്‍ ഗാവസ്‌കറിന്റെ പ്രവചനം തെറ്റിയതായാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

റോയല്‍ ചലഞ്ചേഴ്‌സ് മത്സരം വിജയിക്കുമെന്ന് ഗാവസ്‌കര്‍ പ്രവചിച്ചിരുന്നു. ആര്‍സിബി നടത്തിയത് അവിശ്വസനീയ തിരിച്ചുവരവാണ്. ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്‌ലിയുമെല്ലാം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നു. ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബി രാജസ്ഥാനെ തോല്‍പ്പിക്കും. മറിച്ച് സംഭവിച്ചാല്‍ താന്‍ അതിശയിക്കുമെന്നുമാണ് ഗാവസ്‌കര്‍ പറഞ്ഞത്.

സർപ്രൈസ്ഡ്; ഗാവസ്‌കറിന്റെ പ്രവചനം പാളി
ഹെറ്റ്മയർ കരുത്തിൽ പരാ​ഗ് പവറായി; സഞ്ജുവിന് മുന്നിൽ ആർസിബി വീണു

ശക്തമായ പോരാട്ടത്തിനൊടുവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് കീഴടങ്ങിയത്. ഷിമ്രോണ്‍ ഹെറ്റ്മയര്‍ ക്രീസിലെത്തിയതോടെ രാജസ്ഥാന്റെ സ്‌കോറിംഗിന് വേഗം കൂടി. 14 പന്തില്‍ 26 റണ്‍സെടുത്ത ഹെറ്റ്മയറിന്റെ പ്രകടനം തന്നെയാണ് മത്സരത്തില്‍ നിര്‍ണായകമായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com