ആളിക്കത്തി മുംബൈ അവസാനിച്ചു; ആശ്വാസ ജയവുമായി ലഖ്നൗ

മുംബൈയ്ക്കായി രോഹിത് ശർമ്മ തകർപ്പൻ തുടക്കമാണ് നൽകിയത്.
ആളിക്കത്തി മുംബൈ അവസാനിച്ചു; ആശ്വാസ ജയവുമായി ലഖ്നൗ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ആ​ശ്വാസ ജയം. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ലഖ്നൗ 18 റൺസിന് പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. നിക്കോളാസ് പൂരാന്റെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറികളാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിം​ഗിൽ രോഹിത് ശർമ്മയും നമൻ ധിറും നടത്തിയ പോരാട്ടങ്ങൾ വിജയത്തിലേക്ക് എത്തിയില്ല. ആറിന് 196ൽ മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം അവസാനിച്ചു.

ഓപ്പണിം​ഗ് സ്ഥാനത്തെത്തിയെങ്കിലും ദേവ്ദത്ത് പടിക്കലിന് ഫോമിലേക്ക് ഉയരാൻ കഴിഞ്ഞില്ല. റൺസെടുക്കും മുമ്പ് പടിക്കൽ വിക്കറ്റ് നഷ്ടമാക്കി. പിന്നാലെ മാർക്കസ് സ്റ്റോയിനിസ് 28 റൺസുമായി സ്കോർബോർഡ് ചലിപ്പിച്ചു. എങ്കിലും പവർപ്ലേ അവസാനിക്കും മുമ്പ് തന്നെ സ്റ്റോയിനിസ് മടങ്ങി.

ആളിക്കത്തി മുംബൈ അവസാനിച്ചു; ആശ്വാസ ജയവുമായി ലഖ്നൗ
ആ​റ് പന്തും എറിഞ്ഞിരുന്നെങ്കിൽ...; അർജുൻ തെണ്ടുൽക്കറെ പരിഹസിച്ച് ആരാധകർ

നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് ലഖ്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 29 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും സഹിതം താരം 75 റൺസെടുത്തു. കെ എൽ രാഹുൽ 41 പന്തിൽ 55 റൺസുമായി പുറത്തായി. മുംബൈ നിരയിൽ നുവാൻ തുഷാരയും പീയുഷ് ചൗളയും മൂന്ന് വീതം വിക്കറ്റുകളെടുത്തു.

ആളിക്കത്തി മുംബൈ അവസാനിച്ചു; ആശ്വാസ ജയവുമായി ലഖ്നൗ
മുംബൈ ജഴ്‌സിയില്‍ രോഹിതിന്റെ അവസാന മത്സരം; സൂചനയുമായി വസീം ജാഫര്‍

മറുപടി ബാറ്റിം​ഗിൽ മുംബൈയ്ക്കായി രോഹിത് ശർമ്മ തകർപ്പൻ തുടക്കമാണ് നൽകിയത്. 38 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം 68 റൺസുമായി രോഹിത് പുറത്തായി. പിന്നാലെ വന്നവരിൽ നമൻ ധിർ പുറത്താകാതെ നേടിയ 62 റൺസാണ് വേറിട്ടുനിന്നത്. 28 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതമാണ് താരത്തിന്റെ പോരാട്ടം. പക്ഷേ അവസാന നിമിഷത്തെ നമന്റെ പോരാട്ടത്തിന് മുംബൈയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com