ആ​റ് പന്തും എറിഞ്ഞിരുന്നെങ്കിൽ...; അർജുൻ തെണ്ടുൽക്കറെ പരിഹസിച്ച് ആരാധകർ

സച്ചിനിൽ നിന്ന് വ്യത്യസ്തമായ ആക്രമണോത്സുക സ്വഭാവമാണ് അർജുൻ ​ഗ്രൗണ്ടിൽ പുറത്തെടുത്തത്.
ആ​റ് പന്തും എറിഞ്ഞിരുന്നെങ്കിൽ...; അർജുൻ തെണ്ടുൽക്കറെ പരിഹസിച്ച് ആരാധകർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു വെടിക്കെട്ട് ഇന്നിം​ഗ്സ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ് നിക്കോളാസ് പൂരാൻ. 29 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും സഹിതം താരം 75 റൺസെടുത്തു. അതിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറിനെതിരെ നേടിയ രണ്ട് സിക്സുകളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

മത്സരത്തിൽ ആദ്യ രണ്ട് ഓവറിൽ 10 റൺസ് മാത്രമാണ് അർജുൻ വിട്ടുനൽകിയത്. മാർക്കസ് സ്റ്റോയിനിസിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയെങ്കിലും റിവ്യൂ പരിശോധനയിൽ ഔട്ടല്ലെന്ന് തെളിഞ്ഞു. സച്ചിനിൽ നിന്ന് വ്യത്യസ്തമായ ആക്രമണോത്സുക സ്വഭാവമാണ് അർജുൻ ​ഗ്രൗണ്ടിൽ പുറത്തെടുത്തത്. എന്നാൽ താരത്തിന്റെ മൂന്നാം ഓവറിലാണ് തിരിച്ചടി നേരിട്ടത്.

ആ​റ് പന്തും എറിഞ്ഞിരുന്നെങ്കിൽ...; അർജുൻ തെണ്ടുൽക്കറെ പരിഹസിച്ച് ആരാധകർ
ഞങ്ങൾ കമ്മിൻസിന്റെ ക്യാപ്റ്റൻസി ആസ്വദിക്കുന്നു; ഷബാസ് അഹമ്മദ്

15-ാം ഓവറിൽ ഹാർദ്ദിക്ക് അർജുനെ പന്തേൽപ്പിച്ചു. ആദ്യ രണ്ട് പന്തുകളും നിക്കോളാസ് പൂരാൻ അതിർത്തി കടത്തി. പിന്നാലെ ശാരീരിക അസ്വസ്ഥതകൾ കാരണം അർജുൻ പിന്മാറി. ആറ് പന്തും എറിഞ്ഞിരുന്നെങ്കിൽ അതെല്ലാം സിക്സിലേക്ക് പോകുമായിരുന്നുവെന്നാണ് ആരാധകരുടെ വാക്കുകൾ. നമൻ ധിർ ആണ് ഓവർ പൂർത്തിയാക്കിയത്. മൂന്നാം പന്തിലും നിക്കോളാസ് സിക്സ് നേടി. എന്നാൽ നാലാം പന്തിൽ ബൗണ്ടറി നേടാനെ നിക്കോളാസിന് കഴിഞ്ഞുള്ളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com