സഞ്ജുവിന്റെ മത്സരം സഞ്ജുവിനോട് തന്നെ; ഐപിഎല്ലില് തകര്പ്പന് നേട്ടത്തില് രാജസ്ഥാന് നായകന്

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സീസണില് മികച്ച ഫോമിലാണ് സഞ്ജു

dot image

ചെന്നൈ: മലയാളി താരവും രാജസ്ഥാന് റോയല്സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ ഏറ്റവും മികച്ച ഐപിഎല് സീസണാണ് ഇത്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സീസണില് മികച്ച ഫോമിലാണ് സഞ്ജു. ഇന്ത്യന് പ്രീമിയര് ലീഗില് ചെന്നൈ സൂപ്പര് കിങ്സിനെതിരെ പരാജയം വഴങ്ങിയെങ്കിലും തകര്പ്പന് റെക്കോര്ഡാണ് രാജസ്ഥാന് നായകനെ തേടിയെത്തിയത്. ചെന്നൈയ്ക്കെതിരായ മത്സരത്തിലെ പ്രകടനത്തോടെ സഞ്ജു ഏറ്റവും കൂടുതല് റണ്സ് അടിച്ചുകൂട്ടുന്ന സീസണായി 2024 മാറി.

ചെന്നൈയുടെ ഹോം തട്ടകമായ ചെപ്പോക്കില് ഇറങ്ങുമ്പോള് ഈ സീസണില് സഞ്ജുവിന് 471 റണ്സായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തില് 19 പന്തില് 15 റണ്സെടുത്തതോടെ സീസണിലെ റണ് സമ്പാദ്യം 486ലെത്തിക്കാന് സഞ്ജുവിന് സാധിച്ചു. ഇതോടെ 2021 സീസണില് എടുത്ത 486 റണ്സെന്ന സ്വന്തം റെക്കോര്ഡാണ് സഞ്ജു തകര്ത്തത്.

'ധോണി ചെന്നൈയുടെ ദൈവം'; അദ്ദേഹത്തിന്റെ പേരില് ക്ഷേത്രങ്ങള് ഉയരുമെന്ന് അമ്പാട്ടി റായുഡു

2021ല് 14 മത്സരങ്ങളില് നിന്നാണ് സഞ്ജു 484 റണ്സെടുത്തത്. എന്നാല് 2024ല് 12-ാമത്തെ മത്സരത്തിലാണ് സഞ്ജു 486 റണ്സിലെത്തിയത്. ഇനിയും രണ്ട് ലീഗ് മത്സരങ്ങള് കൂടി രാജസ്ഥാന് നായകനെ കാത്തിരിക്കുന്നതിനാല് സീസണില് സഞ്ജുവിന്റെ റണ് സമ്പാദ്യം 500 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

dot image
To advertise here,contact us
dot image