ഗില്‍ ഇന്ത്യ വിടണം; നിര്‍ദ്ദേശവുമായി രവി ശാസ്ത്രി

ഗില്ലിന് വേദനിക്കുന്നുണ്ടാവാം. ഗില്ലിന് വേദനിക്കണം.
ഗില്‍ ഇന്ത്യ വിടണം; നിര്‍ദ്ദേശവുമായി രവി ശാസ്ത്രി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. സീസണില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ ശേഷമാണ് ഗില്ലിന്റെ തിരിച്ചുവരവ്. പിന്നാലെ ഇന്ത്യന്‍ യുവതാരത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രവി ശാസ്ത്രി.

ഗില്ലിന് വേദനിക്കുന്നുണ്ടാവാം. ഗില്ലിന് വേദനിക്കണം. എങ്കിലും കരിയറില്‍ മുന്നേറാന്‍ യുവതാരം ശ്രമിച്ചുകൊണ്ടിരിക്കണം. ഇത്രയധികം കഴിവുള്ള ഒരു താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുന്നില്ല. എങ്കില്‍ ലോകത്തെ മറ്റേതൊരു ടീമിലേക്കും കളിക്കാനായി അയാള്‍ മാറി ചിന്തിക്കേണ്ടതുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

ഗില്‍ ഇന്ത്യ വിടണം; നിര്‍ദ്ദേശവുമായി രവി ശാസ്ത്രി
'രാജസ്ഥാൻ പ്ലേ ഓഫില്‍ കടന്നു, ഇനിയുള്ള ലക്ഷ്യം...'; വ്യക്തമാക്കി ഡൊണോവന്‍ ഫെരേര

ഗില്ലിന്റെ കഴിവ് ഉയരുകയാണ്. പക്ഷേ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അയാള്‍ ഇല്ല. ഈ അവസ്ഥ ഗില്‍ മറികടക്കണം. ഒരു മികച്ച താരമായി ഗില്‍ ഉയരണമെന്നും ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്ററിയില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com