'പോയിന്റ് നോക്കിയല്ല, ആത്മാഭിമാനത്തിന് വേണ്ടിയാണ് കളിക്കുന്നത്'; പ്ലേ ഓഫ് സാധ്യതകളെ കുറിച്ച് കോഹ്ലി

'കോടിക്കണക്കിന് വരുന്ന ഞങ്ങളുടെ ആരാധകരെ ഇനിയും നിരാശരാക്കാന് കഴിയില്ല'

dot image

ധരംശാല: ഇന്ത്യന് പ്രീമിയര് ലീഗില് പഞ്ചാബ് കിങ്സിനെ തകര്ത്ത് പ്ലേ ഓഫ് സാധ്യതകള് നിലനിര്ത്തിയിരിക്കുകയാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു. ധരംശാലയില് നടന്ന മത്സരത്തില് 60 റണ്സിന്റെ നിര്ണായക വിജയമാണ് ആര്സിബി സ്വന്തമാക്കിയത്. തുടര്ച്ചയായ നാല് മത്സരങ്ങള് വിജയിച്ച് ഗംഭീര തിരിച്ചുവരവാണ് ബെംഗളൂരു നടത്തിയിരിക്കുന്നത്. ഇപ്പോള് ടീമിന്റെ വിജയത്തെക്കുറിച്ചും പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ചും പ്രതികരിക്കുകയാണ് സ്റ്റാര് ബാറ്റര് വിരാട് കോഹ്ലി.

'സത്യസന്ധമായി പറഞ്ഞാല് ടൂര്ണമെന്റിന്റെ ആദ്യപകുതിയില് ഞങ്ങള് കാഴ്ച വെച്ചത് മികച്ച പ്രകടനമല്ലായിരുന്നു . എന്നാല് പോയിന്റ് ടേബിളിലേക്ക് നോക്കുന്നതിന് പകരം ആത്മാഭിമാനത്തിന് വേണ്ടി കളിക്കണമെന്ന ഒരു ഘട്ടത്തിലേക്ക് ഞങ്ങള് എത്തി. ആരാധകര്ക്കും ഞങ്ങള്ക്കും അഭിമാനമാകണമെങ്കില് സ്വന്തം നില മെച്ചപ്പെടുത്തേണ്ടതുണ്ട്', മത്സരശേഷം കോഹ്ലി പറഞ്ഞു.

മിന്നല് കോഹ്ലി; ശശാങ്ക് സിങ്ങിനെ പുറത്താക്കിയ അവിശ്വസനീയ റണ്ണൗട്ട്, വീഡിയോ വൈറല്

'തുടര് പരാജയങ്ങള്ക്ക് ശേഷം ഡ്രെസിങ് റൂമില് ഞങ്ങള് ചര്ച്ച ചെയ്തിരുന്നു. ഇനി രണ്ട് മത്സരങ്ങള് വിജയിച്ചാലും ഞങ്ങള്ക്ക് പ്ലേ ഓഫ് യോഗ്യത നേടണമെന്നുണ്ടെങ്കില് ഒരുപാട് കാര്യങ്ങള് അനുകൂലമായി വരേണ്ടതുണ്ട്. കോടിക്കണക്കിന് വരുന്ന ഞങ്ങളുടെ ആരാധകരെ ഇനിയും നിരാശരാക്കാന് കഴിയില്ല', ബെംഗളൂരുവിന്റെ മുന് ക്യാപ്റ്റന് കൂട്ടിച്ചേര്ത്തു.

241 റണ്സ് പിന്തുടര്ന്നിറങ്ങിയ പഞ്ചാബിനെ 181 റണ്സിന് ബെംഗളൂരു ഓള്ഔട്ടാക്കുകയായിരുന്നു. വിജയത്തോടെ പത്ത് പോയിന്റുമായി ഏഴാമതാണ് ആര്സിബി. പഞ്ചാബിനെതിരെ ബാറ്റിങ്ങിലും ഫീല്ഡിങ്ങിലും മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ച വെച്ചത്. 47 പന്തില് ഏഴ് ഫോറും ആറ് സിക്സറുമടക്കം 92 റണ്സാണ് കോഹ്ലി അടിച്ചുകൂട്ടിയത്.

dot image
To advertise here,contact us
dot image