റിഡികുലസ് ഷോട്ട്; ക്രൂണാലിന്റെ സിക്സിന് കമന്ററി ബോക്സിലെ വിശേഷണം

ഐപിഎൽ സീസണിൽ 1000 സിക്സ് പൂർത്തിയായി
റിഡികുലസ് ഷോട്ട്; ക്രൂണാലിന്റെ സിക്സിന് കമന്ററി ബോക്സിലെ വിശേഷണം

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്. മത്സരത്തിനിടയിൽ ഐപിഎൽ സീസണിൽ 1000 സിക്സ് പൂർത്തിയായി. ജയ്ദേവ് ഉനദ്കട്ടിനെ സിക്സ് പറത്തി ക്രുണാൽ പാണ്ഡ്യയാണ് 1000 സിക്സ് പൂർത്തിയാക്കിയ താരം. എന്നാൽ താരത്തിന്റെ ഷോട്ടിനെ റിഡികുലസ് എന്നാണ് കമന്ററി ബോക്സിൽ നിന്നും വിശേഷിപ്പിച്ചത്.

ലഖ്നൗ ഇന്നിം​ഗ്സിലെ എട്ടാമത്തെ ഓവറിലെ നാല്, അഞ്ച് പന്തുകളിൽ സിക്സ് പിറന്നു. ലോങ് ഓണിന് പകരം മിഡ് ഓണിലാണ് സൺറൈസേഴ്സ് ഫീൽഡറെ നിയോ​ഗിച്ചത്. ബാറ്ററെ കുഴയ്ക്കാൻ ഉനദ്കട്ട് ഷോർട്ട് ബൗൺസുകളും എറിഞ്ഞു. ഇതിനെ അസാധാരണമാം വിധമാണ് ക്രൂണൽ ബൗണ്ടറിയിലെത്തിച്ചത്.

റിഡികുലസ് ഷോട്ട്; ക്രൂണാലിന്റെ സിക്സിന് കമന്ററി ബോക്സിലെ വിശേഷണം
എന്തുകൊണ്ട് ചെയ്തു? ബിസിസിഐയോട് ചോദ്യവുമായി ആരാധകർ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഭേദപ്പെട്ട സ്കോറിലേക്കെത്തി. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് ലഖ്നൗ സ്കോർ ചെയ്തത്. ആയൂഷ് ബദോനിയുടെ അർദ്ധ സെഞ്ച്വറി കെ എൽ രാഹുലിന്റെ സംഘത്തിന് തുണയായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com