നടരാജൻ പേസ് നിരയ്ക്ക് കരുത്താകുമായിരുന്നു: സുനിൽ ​ഗാവസ്കർ

'2007 ആവർത്തിക്കും. വീണ്ടും ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലേക്ക് വരും.'
നടരാജൻ പേസ് നിരയ്ക്ക് കരുത്താകുമായിരുന്നു: സുനിൽ ​ഗാവസ്കർ

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ടി നടരാജൻ കൂടി ഉണ്ടാകണമായിരുന്നുവെന്ന് സുനിൽ ​ഗാവസ്കർ. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിം​ഗ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസർമാരായി ടീമിലുള്ളത്. ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയും ശിവം ദൂബെയും പേസർമാരാണ്. ഇവര്‍ക്കൊപ്പം നടരാജനും വേണമായിരുന്നുവെന്നാണ് ഗാവസ്കർ പറയുന്നത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നടരാജൻ നന്നായി പന്തെറിയുന്നു. ഇടം കയ്യനായ ഒരു പേസർ കൂടെ ടീമിലുള്ളത് നന്നാകുമായിരുന്നു. നിലവിലുള്ള എല്ലാ താരങ്ങൾക്കും മികച്ച അനുഭവസമ്പത്തുണ്ട്. അതുകൊണ്ട് നടരാജനെ ഒഴിവാക്കിയതാവും. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ ആണെന്നും ​ഗാവസ്കർ അഭിപ്രായപ്പെട്ടു.

നടരാജൻ പേസ് നിരയ്ക്ക് കരുത്താകുമായിരുന്നു: സുനിൽ ​ഗാവസ്കർ
'ടി20 ലോകകപ്പിൽ കോഹ്‌ലി ഓപ്പൺ ചെയ്യണം, രോഹിത് ഇറങ്ങേണ്ടത്...'; നിർദ്ദേശവുമായി അജയ് ജഡേജ

'അന്താരാഷ്ട്ര ക്രിക്കറ്റിൽ കിരീടങ്ങൾ നേടുന്നതിന് കുറച്ച് ഭാഗ്യവും കൂടി വേണം. ഇന്ത്യൻ ടീമിന് കുറച്ച് ഭാ​ഗ്യമുണ്ടെങ്കിൽ കിരീടങ്ങൾ സ്വന്തമാക്കാം. എനിക്ക് ഇപ്പോൾ ആത്മവിശ്വാസമുണ്ട്. 2007 ആവർത്തിക്കും. വീണ്ടും ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലേക്ക് വരും. ഐപിഎല്ലിന് ശേഷം വീണ്ടുമൊരു ട്വന്റി 20 ടൂർണമെന്റ് വരുന്നത് ആവേശകരമാണ്' ​ഗാവസ്കർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com