ജയ്സ്വാളിനും പരാഗിനും അഭിനന്ദനങ്ങൾ; തോൽവിയിൽ പ്രതികരിച്ച് സഞ്ജു

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സഞ്ജുവും ബട്ലറും പുറത്തായി.
ജയ്സ്വാളിനും പരാഗിനും അഭിനന്ദനങ്ങൾ; തോൽവിയിൽ പ്രതികരിച്ച് സഞ്ജു

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ആവേശപ്പോരാട്ടത്തിന് കൂടി സമാപനമായി. രാജസ്ഥാൻ റോയൽസിനെതിരെ അവസാന പന്തിൽ ഒരു റണ്‍സിന്റെ വിജയം സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. പിന്നാലെ തോൽവിയുടെ കാരണം പറയുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ.

ഈ സീസണിൽ അവസാന പന്ത് വരെ നീണ്ടുനിൽക്കുന്ന നിരവധി മത്സരങ്ങൾ രാജസ്ഥാൻ കളിച്ചു. അതിൽ ചിലതിൽ വിജയിച്ചു. ചിലതിൽ പരാജയപ്പെട്ടു. സൺറൈസേഴ്സ് താരങ്ങളുടെ മികവാണ് മത്സരം പരാജയപ്പെടാൻ കാരണം. അത്രമേൽ മികച്ച രീതിയിൽ അവർ പോരാടിയെന്നും മലയാളി താരം പറഞ്ഞു.

ജയ്സ്വാളിനും പരാഗിനും അഭിനന്ദനങ്ങൾ; തോൽവിയിൽ പ്രതികരിച്ച് സഞ്ജു
ടോട്ടനത്തെ തോൽപ്പിച്ച് ചെൽസി; ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം

ഒരു മത്സരം അവസാനിക്കും വരെ അതിന്റെ ഫലം പറയാൻ കഴിയില്ല. ന്യൂബോളിൽ ബാറ്റ് ചെയ്യുക ആർക്കും എളുപ്പമല്ല. എന്നാൽ പന്ത് പഴകിയാൽ ബാറ്റിം​ഗ് എളുപ്പമാകും. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ താനും ബട്ലറും പുറത്തായി. എന്നിട്ടും യശസ്വി ജയ്സ്വാളും റിയാൻ പരാഗും നന്നായി കളിച്ചു. ഇരുവർക്കും അഭിനന്ദനങ്ങളെന്നും സഞ്ജു വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com