അവസാന ഓവറിൽ മത്സര ഫലത്തെക്കുറിച്ച് ചിന്തിച്ചില്ല; ഭുവനേശ്വർ കുമാർ

'ഈ സീസണിൽ തനിക്ക് മോശം തുടക്കമാണ് ലഭിച്ചത്.'
അവസാന ഓവറിൽ മത്സര ഫലത്തെക്കുറിച്ച് ചിന്തിച്ചില്ല; ഭുവനേശ്വർ കുമാർ

ഹൈദരാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സൺറൈസേഴ്സിന്റെ ഹീറോ ആയവരിൽ ഭുവനേശ്വർ കുമാറും ഉണ്ട്. നിർണായകമായ അവസാന ഓവർ ഭുവനേശ്വർ ആണ് എറിഞ്ഞത്. വെസ്റ്റ് ഇൻഡീസ് പവർ ഹിറ്റർ റോവ്മാൻ പവൽ ക്രീസിൽ നിൽക്കുമ്പോൾ വിജയം പിടിച്ചെടുക്കുക അസാധ്യമാണ്. എങ്കിലും ഭുവനേശ്വർ കുമാർ അത് സാധ്യമാക്കി. പിന്നാലെ വിജയകാരണം പറയുകയാണ് വെറ്ററൻ പേസർ.

ഇതാണ് തന്റെ രീതിയെന്ന് താൻ കരുതുന്നു. മത്സരഫലത്തെക്കുറിച്ച് അവസാന ഓവറിൽ ചിന്തിച്ചിരുന്നില്ല. സൺറൈസേഴ്സ് താരങ്ങളും അക്കാര്യം ചർച്ച ചെയ്തില്ല. സാധാരണയായി പന്തെറിയുന്നതുപോലെ മാത്രം കരുതി. ആദ്യ രണ്ട് പന്ത് നന്നായി എറിഞ്ഞപ്പോഴും ഇനി എന്തും സംഭവിക്കാമെന്ന് മനസിലായി. എങ്കിലും അതിനെക്കുറിച്ച് ആലോചിക്കാതെയാണ് പന്തെറിഞ്ഞതെന്നും ഭുവനേശ്വർ കുമാർ പറഞ്ഞു.

അവസാന ഓവറിൽ മത്സര ഫലത്തെക്കുറിച്ച് ചിന്തിച്ചില്ല; ഭുവനേശ്വർ കുമാർ
ഇതാണ് ട്വന്റി 20 ക്രിക്കറ്റ്; വിജയത്തിൽ പ്രതികരിച്ച് പാറ്റ് കമ്മിൻസ്

പന്ത് നന്നായി സ്വിം​ഗ് ചെയ്യുന്നുണ്ടായിരുന്നു. താൻ അത് ഏറെ ആസ്വദിച്ചു. ഭാ​ഗ്യവശാൽ തനിക്ക് വിക്കറ്റുകൾ ലഭിച്ചു. ഈ സീസണിൽ തനിക്ക് മോശം തുടക്കമാണ് ലഭിച്ചത്. എന്നാൽ ബാറ്റർമാർക്കെതിരായ തന്റെ ചിന്താ​ഗതികൾ മാറി. പുതിയ രീതിയിലുള്ള ബാറ്റിം​ഗിൽ തന്റെ ബൗളിം​ഗ് ചിന്താ​ഗതികൾ മാറ്റേണ്ടി വന്നെന്നും ഭുവനേശ്വർ കുമാർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com