ആര്‍സിബിയുടെ അടുത്ത ഡിവില്ലിയേഴ്‌സ്?; ആ വിശേഷണം ഭയപ്പെടുത്തുന്നെന്ന് വില്‍ ജാക്സ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജാക്സാണ് ആര്‍സിബിക്ക് വിജയം സമ്മാനിച്ചത്
ആര്‍സിബിയുടെ അടുത്ത ഡിവില്ലിയേഴ്‌സ്?; ആ വിശേഷണം ഭയപ്പെടുത്തുന്നെന്ന് വില്‍ ജാക്സ്

ബെംഗളൂരു: അടുത്ത എ ബി ഡിവില്ലിയേഴ്സ് എന്ന വിശേഷണം തന്നെ ഭയപ്പെടുത്തുന്നുവെന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വില്‍ ജാക്സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജാക്സാണ് ആര്‍സിബിക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം താരത്തിന് അടുത്ത എ ബി ഡിവില്ലിയേഴ്സ് എന്ന് ആര്‍സിബി ആരാധകര്‍ വിശേഷിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഈ പുതിയ സ്ഥാനത്തെക്കുറിച്ച് തുറന്നുപറയുകയാണ് വില്‍ ജാക്സ്.

'ബെംഗളൂരുവിന്റെ അടുത്ത എ ബി ഡിവില്ലിയേഴ്‌സ്, ഈ വിശേഷണം അല്‍പ്പം ഭയപ്പെടുത്തുന്നു. ഡി വില്ലിയേഴ്‌സ് ആര്‍സിബിയുടെ ഇതിഹാസമാണ്. ലോകത്തിലെ തന്നെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ്. അദ്ദേഹം. അടുത്ത ഡിവില്ലിയേഴ്‌സ് എന്ന വിശേഷണം ഒരുപാട് ഭാരമുള്ളതുപോലെ തോന്നിക്കുന്നു. പക്ഷേ എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്യും', വില്‍ ജാക്‌സ് വ്യക്തമാക്കി.

ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 201 റണ്‍സ് വിജയലക്ഷ്യം വില്‍ ജാക്‌സിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ 16 ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു. 41 പന്തില്‍ അഞ്ച് ഫോറും 10 സിക്‌സും സഹിതം 100 റണ്‍സെടുത്ത വില്‍ ജാക്‌സ് പുറത്താകാതെ നിന്നു. സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മൂന്നാമത്തെ വിജയമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com