റിവേഴ്സ് സ്വീപ്പുകളുമായി നബി ജൂനിയർ; അഭിനന്ദിച്ച് മാക്‌സ്‌വെല്‍

ഭാവിയിൽ ഒരു വെടിക്കെട്ട് താരം ഉണ്ടാകുമെന്ന സൂചനകൾ ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
റിവേഴ്സ് സ്വീപ്പുകളുമായി നബി ജൂനിയർ; അഭിനന്ദിച്ച് മാക്‌സ്‌വെല്‍

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇതിന് മുമ്പായി ഇരുടീമുകളും പരിശീലനത്തിലാണ്. അതിനിടെ റിവേഴ്സ് സ്വീപ്പുകളുമായി കളം നിറഞ്ഞ ഒരു കുഞ്ഞു താരമുണ്ട്.

മുംബൈ ഇന്ത്യൻസിന്റെ അഫ്​ഗാനിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിയുടെ മകനാണ് താരം. ജൂനിയർ നബിയുടെ റിവേഴ്സ് സ്വീപ്പിന് കയ്യടിക്കുന്നത് സാക്ഷാൽ ​ഗ്ലെൻ മാക്‌സ്‌വെല്ലും. ഭാവിയിൽ ഒരു വെടിക്കെട്ട് താരം ഉണ്ടാകുമെന്ന സൂചനകൾ ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

റിവേഴ്സ് സ്വീപ്പുകളുമായി നബി ജൂനിയർ; അഭിനന്ദിച്ച് മാക്‌സ്‌വെല്‍
അടുത്ത തലമുറയിലെ താരങ്ങൾ വിരാട് കോഹ്‌ലിയുടെ പിൻഗാമികൾ; അജിത്ത് അഗാർക്കർ

ഐപിഎൽ സീസണിൽ ഇതുവരെ മുംബൈയ്ക്കും ബെംഗളൂരുവിനും ഓരോ ജയം മാത്രമാണുള്ളത്. മുംബൈ നാല് മത്സരങ്ങളും ബെം​ഗളൂരു അഞ്ച് മത്സരങ്ങളും പൂർത്തിയാക്കി. ഐപിഎൽ സീസണിലെ മുന്നേറ്റത്തിന് ഇരുടീമുകൾക്കും നാളത്തെ മത്സരം നിർണായകമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com