ബംഗ്ലാദേശ് പരമ്പര തൂത്തുവാരി; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയ്ക്ക് കുതിപ്പ്

ഏഴിന് 157 റൺസാണ് രണ്ടാം ഇന്നിം​ഗ്സിൽ ശ്രീലങ്ക നേടിയത്.
ബംഗ്ലാദേശ് പരമ്പര തൂത്തുവാരി; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയ്ക്ക് കുതിപ്പ്

സിൽഹെറ്റ്: ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 192 റൺസ് തകർപ്പൻ വിജയം. 511 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബം​ഗ്ലാദേശ് 318 റൺസിന് ഓൾ ഔട്ടായി. രണ്ട് മത്സരങ്ങളും വിജയിച്ച ശ്രീലങ്ക പരമ്പര തൂത്തുവാരി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും ലങ്കയ്ക്ക് കഴിഞ്ഞു.

മത്സരത്തിൽ ആദ്യ ഇന്നിം​ഗ്സിൽ ലങ്ക 531 റൺസ് നേടിയിരുന്നു. ആറ് താരങ്ങളുടെ അർദ്ധ സെഞ്ച്വറികളാണ് ലങ്കയ്ക്ക് കരുത്തായത്. വെറും 177 റൺസിൽ ബം​ഗ്ലാദേശിനെ ആദ്യ ഇന്നിംഗ്സിൽ പുറത്താക്കാനും ലങ്കയ്ക്ക് കഴിഞ്ഞു. എങ്കിലും ബംഗ്ലാദേശിനെ ഫോളോ ഓണിന് അയക്കാതെ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിന് ഇറങ്ങി.

ബംഗ്ലാദേശ് പരമ്പര തൂത്തുവാരി; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയ്ക്ക് കുതിപ്പ്
ബാറ്റിംഗ് യൂണിറ്റ് ഉത്തരവാദിത്തം കാണിക്കണം; കോഹ്‌ലിക്കും മാക്‌സ്‌വെല്ലിനും സന്ദേശവുമായി ഡുപ്ലെസിസ്

ഏഴിന് 157 റൺസാണ് രണ്ടാം ഇന്നിം​ഗ്സിൽ ശ്രീലങ്ക നേടിയത്. 56 റൺസ് നേടിയ എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിന്നത്. രണ്ടാം ഇന്നിം​ഗ്സിൽ ബം​ഗ്ലാദേശിനായി മെഹ്ദി ഹസ്സൻ 81 റൺസ് നേടി പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com