എം എസ് ധോണി ബാറ്റ് ചെയ്തത് പരിക്കുമായി?; ആരാധകരെ ആശങ്കയിലാക്കുന്ന വീഡിയോ

ഐപിഎല്ലിൽ ചെന്നൈയുടെ അടുത്ത മത്സരം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്.

എം എസ് ധോണി ബാറ്റ് ചെയ്തത് പരിക്കുമായി?; ആരാധകരെ ആശങ്കയിലാക്കുന്ന വീഡിയോ
dot image

വിശാഖപട്ടണം: ഐപിഎൽ സീസണിൽ ആദ്യമായി മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗിനിറങ്ങി. ഡൽഹി ക്യാപിറ്റൽസിനെതിരെ ക്രീസിലെത്തിയ താരം 16 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്സും സഹിതമാണ് ധോണിയുടെ സൂപ്പർ ഇന്നിംഗ്സ്. എന്നാൽ സൂപ്പർ താരം ക്രീസിലെത്തിയത് പരിക്കേറ്റ കാലുമായെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ സീസണിന് പിന്നാലെ കാൽമുട്ടിന് പരിക്കേറ്റ ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇപ്പോഴും താരത്തിന്റെ കാൽമുട്ടിന് പരിക്കുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഡൽഹിക്കെതിരായ മത്സരത്തിന് ശേഷം ധോണി നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് ആശങ്ക പടർത്തുകയാണ്.

മുംബൈ ആരാധകർ ഗെയിം ചെയ്ഞ്ചറെ മിസ് ചെയ്യുന്നു: സുനിൽ ഗാവസ്കർ

ഐപിഎല്ലിൽ ചെന്നൈയുടെ അടുത്ത മത്സരം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. ഏപ്രിൽ അഞ്ചിന് രാത്രി 7.30ന് ഹൈദരാബാദിലാണ് മത്സരം. ഇതിന് മുമ്പായി എം എസ് ധോണി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us