'രോഹിത്, നിങ്ങള് മുംബൈ ടീമിന്റെ നെടുംതൂണാണ്'; മുന് ക്യാപ്റ്റന് ആശംസകളുമായി ഹാര്ദ്ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്സിന് വേണ്ടി 200-ാം ഐപിഎല് മത്സരമെന്ന റെക്കോര്ഡാണ് രോഹിത് സ്വന്തമാക്കിയത്

dot image

ഹൈദരാബാദ്: മുംബൈ ഇന്ത്യന്സിന് വേണ്ടി 200-ാം മത്സരമെന്ന നാഴികക്കല്ല് പിന്നിട്ട രോഹിത് ശര്മ്മയ്ക്ക് ആശംസകളുമായി ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്സ് ടീമിന്റെ നെടുംതൂണെന്നാണ് മുന് ക്യാപ്റ്റന് രോഹിത് ശര്മ്മയെ ഹാര്ദ്ദിക് വിശേഷിപ്പിച്ചത്. കരിയറിലെ നാഴികക്കല്ലായ മത്സരത്തില് മികച്ച പ്രകടനം നടത്താന് സാധിക്കട്ടെയെന്നും ഹാര്ദ്ദിക് പറഞ്ഞു.

ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് മുംബൈയുടെ മുന് ക്യാപ്റ്റന് ചരിത്രനേട്ടത്തിലെത്തിയത്. ഈ റെക്കോര്ഡിലെത്തുന്ന ആദ്യ മുംബൈ ഇന്ത്യന്സ് താരമായും രോഹിത് മാറി. അതേസമയം ഐപിഎല്ലില് ഒരു ഫ്രാഞ്ചൈസിന് വേണ്ടി 200 മത്സരങ്ങള് പൂര്ത്തിയാക്കുന്ന മൂന്നാമത് താരമാണ് രോഹിത്. റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്ലിയും ചെന്നൈ സൂപ്പര് കിംഗ്സിന് വേണ്ടി എം എസ് ധോണിയുമാണ് ഇതിന് മുന്പ് 200 ഐപിഎല് മത്സരങ്ങള് പൂര്ത്തിയാക്കിയ താരങ്ങള്.

ഹിറ്റ്മാന് ഹിറ്റ്സ് ദ റെക്കോര്ഡ്; മുംബൈ കുപ്പായത്തില് 200-ാം മത്സരം, നേട്ടത്തിലെത്തുന്ന ആദ്യതാരം

2008 മുതല് 2010 വരെ ഐപിഎല്ലില് ഡെക്കാന് ചാര്ജേഴ്സിന്റെ താരമായിരുന്ന രോഹിത് 2011 ലാണ് മുംബൈ ഇന്ത്യന്സിലേക്ക് എത്തുന്നത്. തുടര്ന്ന് ടീമിന്റെ നിര്ണായക താരമായിരുന്നു ഹിറ്റ്മാന്. 199 ഐപിഎല് മത്സരങ്ങളില് നിന്ന് 5084 റണ്സാണ് മുംബൈ ഇന്ത്യന്സിന് വേണ്ടി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും 34 അര്ധസെഞ്ചുറികളും അവര്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്. 109* ആണ് ഉയര്ന്ന സ്കോര്.

dot image
To advertise here,contact us
dot image