രോഹിതും ബുംറയും ചില പദ്ധതികളിടുന്നു; ഡഗ്ഔട്ട് ദൃശ്യങ്ങളിൽ സംശയം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

ഈ സമയം ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ശുഭ്മൻ ഗില്ലുമായി സംസാരിക്കുകയായിരുന്നു
രോഹിതും ബുംറയും ചില പദ്ധതികളിടുന്നു; ഡഗ്ഔട്ട് ദൃശ്യങ്ങളിൽ സംശയം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ആദ്യ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ അസ്വസ്ഥതകൾ പുകയുന്നു. രോഹിത് ശർമ്മയുടെയും ജസ്പ്രീത് ബുംറയുടെയും ദൃശ്യങ്ങളിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഐപിഎൽ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് ഇരുവരും ഡ​ഗ് ഔട്ടിൽ ഇരിക്കുന്നത്.

രോഹിതിന്റെയും ബുംറയുടെയും മുഖത്ത് കടുത്ത നിരാശയുമുണ്ട്. പീയുഷ് ചൗള, തിലക് വർമ്മ എന്നിവരും ഡഗ്ഔട്ടിൽ ഉണ്ട്. ഈ സമയം ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ശുഭ്മൻ ​ഗില്ലുമായി സംസാരിക്കുകയായിരുന്നുവെന്നും സമൂഹമാധ്യമങ്ങൾ പറയുന്നു. എന്തായാലും ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസിയിൽ ടീമിൽ അസ്വസ്ഥതകൾ ഉണ്ടെന്ന് ഉറപ്പാണ്.

രോഹിതും ബുംറയും ചില പദ്ധതികളിടുന്നു; ഡഗ്ഔട്ട് ദൃശ്യങ്ങളിൽ സംശയം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ
'അടിച്ചുതകർക്കാനായിരുന്നു എന്റെ തീരുമാനം, സഞ്ജു തടഞ്ഞു'; റിയാൻ പരാഗ്

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിം​ഗിൽ ആവേശപോരാട്ടം കാഴ്ചവെച്ചെങ്കിലും മുംബൈയ്ക്ക് വിജയിക്കാനായില്ല. ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ സാധിച്ചുള്ളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com