'ആദ്യം ബാറ്റ്, സോറി സോറി ആദ്യം ബൗള്‍ ചെയ്യാം'; കണ്‍ഫ്യൂഷനടിച്ച് ഗില്‍, വീഡിയോ

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സിഎസ്കെയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.
'ആദ്യം ബാറ്റ്, സോറി സോറി ആദ്യം ബൗള്‍ ചെയ്യാം'; കണ്‍ഫ്യൂഷനടിച്ച് ഗില്‍, വീഡിയോ

ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് വിജയിച്ചതിന് ശേഷമുള്ള ഗില്ലിന്റെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സിഎസ്‌കെയ്ക്ക് എതിരെ ടോസ് വിജയിച്ചതിന് പിന്നാലെ എന്താണ് തിരഞ്ഞെടുക്കുന്നതെലന്ന മാച്ച് റഫറിയുടെ ചോദ്യത്തിന് ആദ്യം ബാറ്റ് ചെയ്യാമെന്നാണ് ഗില്‍ പറഞ്ഞത്. എന്നാല്‍ ഉടനെ തന്നെ 'സോറി സോറി ആദ്യം ബൗളിങ്' എന്ന് ഗില്‍ തിരുത്തിപ്പറയുകയും ചിരിക്കുകയും ചെയ്തു. ഇതുകണ്ട് ആര്‍ക്കും ചിരിയടക്കാതിരിക്കാനായില്ല.

തുടര്‍ വിജയം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്മാരും റണ്ണറപ്പുകളും നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. ആദ്യ മത്സരങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടൈറ്റന്‍സും സൂപ്പര്‍ കിംഗ്‌സും. ചെപ്പോക്കില്‍ തന്നെ നടന്ന ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് സിഎസ്‌കെ തുടങ്ങിയത്. അതേസമയം മുംബൈ ഇന്ത്യന്‍സിനെതിരായ അഭിമാനപ്പോരാട്ടത്തില്‍ ആറ് റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഗുജറാത്ത് ചെപ്പോക്കിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com