
കൊൽക്കത്ത: സൺറൈസേഴ്സ് താരങ്ങൾക്കെതിരായ അതിരുകടന്ന പരിഹാസത്തിന് കൊൽക്കത്ത താരം ഹർഷിത് റാണയെക്കെതിരെ നടപടി. മാച്ച് ഫീയുടെ 60 ശതമാനമാണ് താരത്തിന് ഐപിഎൽ പിഴയിട്ടിരിക്കുന്നത്. സൺറൈസേഴ്സ് താരങ്ങളായ മായങ്ക് അഗർവാൾ ഹെൻറിച്ച് ക്ലാസൻ എന്നിവർക്കെതിരെയാണ് ഹർഷിത് റാണയുടെ പ്രകോപനം ഉണ്ടായത്.
Harshit Rana fined 60% of his match fees.
— KKR Vibe (@KnightsVibe) March 24, 2024
𝐇𝐞 𝐰𝐢𝐥𝐥 𝐤𝐞𝐞𝐩 𝐬𝐡𝐢𝐧𝐢𝐧𝐠, 𝐬𝐭𝐨𝐩 𝐡𝐢𝐦 𝐢𝐟 𝐲𝐨𝐮 𝐜𝐚𝐧. pic.twitter.com/BH48TDHk5J
മത്സരത്തിൽ ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയ ശേഷം ഇരുവർക്കും നേരെ റാണ ഫ്ലൈയിംഗ് കിസ് നൽകി. ഐപിഎൽ നിയമത്തിലെ ആർട്ടിക്കൾ 2.5 പ്രകാരമുള്ള കുറ്റമാണ് താരം ചെയ്തത്. തുടർന്നാണ് ഹർഷിതിനെതിരെ ഐപിഎൽ നടപടിയെടുത്തത്.
'ക്രിക്കറ്റ് ചരിത്രത്തിലെ വിലയേറിയ താരം'; മിച്ചൽ സ്റ്റാർകിന് പരിഹാസംകോടികൾ കത്തിച്ച ക്ലാസൻ; ലോകോത്തര താരം ഹൈദരാബാദിലുണ്ട്മത്സരത്തിൽ അവസാന ഓവറിൽ 13 റൺസായിരുന്നു സൺറൈസേഴ്സിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എട്ട് റൺസ് വിട്ടുനൽകിയെങ്കിലും ഹർഷിത് കൊൽക്കത്തയ്ക്ക് നാല് റൺസ് വിജയം ഉറപ്പാക്കി. അനുഭവ സമ്പത്തുള്ള ബൗളർമാർ അടിവാങ്ങിയപ്പോൾ യുവതാരം ഹർഷിതന്റെ പ്രകടനത്തെ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ അഭിനന്ദിക്കുകയും ചെയ്തു.