തുടക്കത്തിലേ ബോള്‍ട്ടിളക്കി ബോള്‍ട്ട്; സൂപ്പര്‍ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് നഷ്ടം

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെയാണ് ലഖ്‌നൗവിന് ആദ്യം നഷ്ടമായത്
തുടക്കത്തിലേ ബോള്‍ട്ടിളക്കി ബോള്‍ട്ട്; സൂപ്പര്‍ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് നഷ്ടം

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ബാറ്റിങ് തകര്‍ച്ച. ആറ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ് ലഖ്‌നൗ. ട്രെന്റ് ബോള്‍ട്ടാണ് സൂപ്പര്‍ ജയന്റ്‌സിന്റെ ആദ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെയാണ് ലഖ്‌നൗവിന് ആദ്യം നഷ്ടമായത്. അഞ്ച് പന്ത് നേരിട്ട് നാല് റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന കോക്കിനെ നാന്ദ്രേ ബര്‍ഗറിന്റെ കൈകളിലെത്തിച്ച് ബോള്‍ട്ട് മടക്കി. വണ്‍ ഡൗണായി ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനും അതിവേഗം മടങ്ങേണ്ടിവന്നു. ദേവ്ദത്തിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ ട്രെന്റ് ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡാക്കുമ്പോള്‍ ടീം സ്‌കോര്‍ വെറും പത്ത് റണ്‍സായിരുന്നു.

തുടക്കത്തിലേ ബോള്‍ട്ടിളക്കി ബോള്‍ട്ട്; സൂപ്പര്‍ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് നഷ്ടം
സഞ്ജു തുടങ്ങി മക്കളേ; രാജസ്ഥാന്‍ നായകന് റോയല്‍ ഫിഫ്റ്റി

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അടുത്ത വിക്കറ്റും വീണു. പടിക്കലിന് പകരം ക്രീസിലെത്തിയ ആയുഷ് ബഡോണിയെ (1) നാന്ദ്രേ ബര്‍ഗര്‍ ജോസ് ബട്ട്‌ലറുടെ കൈകളിലെത്തിച്ചു. ഇതോടെ 3.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയിലായി ലഖ്‌നൗ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com