വിജയത്തിന് പിന്നാലെ സി​ഗരറ്റ് സെലിബ്രേഷൻ; പാക് താരം വീണ്ടും വിവാദത്തിൽ

ടൂർണമെന്റ് പാകിസ്താൻ സ്മോക്കിം​ഗ് ലീ​ഗെന്ന് പരിഹസിക്കപ്പെട്ടു
വിജയത്തിന് പിന്നാലെ സി​ഗരറ്റ് സെലിബ്രേഷൻ; പാക് താരം വീണ്ടും വിവാദത്തിൽ

ഇസ്ലാമബാദ്: പാകിസ്താൻ സൂപ്പർ ലീ​ഗിൽ ഇസ്ലാമബാദ് യുണൈറ്റഡ് ആവേശ വിജയം നേടി. അഞ്ച് വിക്കറ്റും പുറത്താകാതെ 17 പന്തിൽ 19 റൺസും നേടിയ ഇമാദ് വസീമാണ് മത്സരത്തിലെ താരം. എങ്കിലും ഫൈനൽ മത്സരത്തിനിടെ രണ്ട് തവണയാണ് താരം വിവാദങ്ങളിൽ അകപ്പെട്ടത്.

മത്സരത്തിനിടെ ഡ്രെസ്സിം​ഗ് റൂമിൽ വെച്ച് താരം സി​ഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു. ടൂർണമെന്റ് പാകിസ്താൻ സ്മോക്കിം​ഗ് ലീ​ഗെന്ന് പരിഹസിക്കപ്പെട്ടു. എന്നാൽ താരം വിട്ടുകൊടുക്കാൻ തയ്യാറായില്ല. മത്സരശേഷം ​ ഗൗണ്ടിലെത്തിയ താരം സി​ഗരറ്റ് വലിക്കുന്ന ആം​ഗ്യവുമായി വിജയം ആഘോഷിച്ചു.

വിജയത്തിന് പിന്നാലെ സി​ഗരറ്റ് സെലിബ്രേഷൻ; പാക് താരം വീണ്ടും വിവാദത്തിൽ
നോമ്പ് ദൈവത്തിന് വേണ്ടി, ഫുട്ബോൾ ജീവിതത്തിനും; ഒഴിഞ്ഞ വയറുമായി ഫുട്ബോൾ കളിച്ച് അമദ് ദിയാലോ

ഇതോടെ താരം വീണ്ടും വിവാദത്തിലുമായി. സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൾട്ടാൻ സുൽത്താൻസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. അവസാന പന്തിൽ ഫോറടിച്ച് ഇസ്ലാമബാദ് യുണൈറ്റഡ് മത്സരം വിജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com