
ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗ് കിരീടം നേടിയ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ടീമിനെ അഭിനന്ദിച്ച് മുന് ഇംഗ്ലീഷ് ക്യാപ്റ്റന് മൈക്കല് വോണ്. ഞായറാഴ്ച നടന്ന ഫൈനലില് ഡല്ഹി ക്യാപിറ്റല്സിനെ എട്ട് വിക്കറ്റിന് തോല്പ്പിച്ചാണ് ആര്സിബി കപ്പുയര്ത്തിയത്. ഇതാദ്യമായാണ് റോയല് ചലഞ്ചേഴ്സ് ഒരു ഐപിഎല് കിരീടം നേടുന്നത്. ഡബ്ല്യുപിഎല് കിരീടത്തിനൊപ്പം റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇന്ത്യന് പ്രീമിയര് ലീഗ് കിരീടവും നേടാനാവുമെന്നും വോണ് പറഞ്ഞു.
'ഈ സാല കപ്പ് നംദെ എന്നല്ല, ഇനി ഈ സാല കപ്പ് നംദു'; വിജയ നിമിഷത്തില് സ്മൃതി മന്ദാന പറഞ്ഞത്'അതിശയകരമായ ടൂര്ണമെന്റ്. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അര്ഹിച്ച വിജയം. ആര്സിബിയുടെ പുരുഷ ടീമിന് ഇത് ഇരട്ടിയാക്കാന് കഴിയും. അത് ഈ വര്ഷം തന്നെ നടന്നേക്കാം', വോണ് എക്സില് കുറിച്ചു.
Fantastic tournament .. Well deserved win for @RCBTweets !! Now can the Men do the double !!! This could be the year … https://t.co/1yjDWD3wFo
— Michael Vaughan (@MichaelVaughan) March 17, 2024
നീണ്ട 16 വര്ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ഒരു ഐപിഎല് കിരീടത്തില് മുത്തമിട്ടത്. ഐപിഎല്ലില് 15 സീസണുകളിലും വിരാട് കോഹ്ലിയടങ്ങുന്ന പുരുഷ സംഘത്തിന് നേടാന് കഴിയാത്തത് ഡബ്ല്യുപിഎല്ലിന്റെ രണ്ടാം സീസണില് തന്നെ ആര്സിബിയുടെ പെണ്പട നേടിക്കൊടുത്തിരിക്കുകയാണ്.