റോയൽ ചലഞ്ചേഴ്സ് ക്യാമ്പിൽ കോഹ്‌ലിയെത്തി; ഇനി രാജാവ് കിരീടവും സിംഹാസനവും വീണ്ടെടുക്കും

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയാണ് ബെം​ഗളൂരുവിന്റെ എതിരാളികൾ
റോയൽ ചലഞ്ചേഴ്സ് ക്യാമ്പിൽ കോഹ്‌ലിയെത്തി; ഇനി രാജാവ് കിരീടവും സിംഹാസനവും വീണ്ടെടുക്കും

ബെം​ഗളൂരു: ക്രിക്കറ്റിലെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി തിരികെയെത്തി. കോഹ്‌ലിക്കും അനുഷ്കയ്ക്കും രണ്ടാം കുഞ്ഞ് വരുന്നതിനാലാണ് ഇന്ത്യൻ സൂപ്പർ താരം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത്. ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ കോഹ്‌ലി കളിച്ചിരുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ താരം പരിശീലനവും ആരംഭിച്ചു.

വെള്ളിയാഴ്ച ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയാണ് ബെം​ഗളൂരുവിന്റെ എതിരാളികൾ. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ കോഹ്‌ലിക്ക് ഐപിഎല്ലിലെ പ്രകടനം നിർണായകമാണ്. ആക്രമണ ബാറ്റിം​ഗിലേക്ക് താരത്തിന് ശൈലിമാറ്റം നടത്തേണ്ടതുണ്ട്. ഇത് കോഹ്‌ലിയുടെ ബാറ്റിം​ഗിനെ എങ്ങനെ ബാധിക്കുമെന്ന കാര്യമാണ് അറിയേണ്ടത്.

റോയൽ ചലഞ്ചേഴ്സ് ക്യാമ്പിൽ കോഹ്‌ലിയെത്തി; ഇനി രാജാവ് കിരീടവും സിംഹാസനവും വീണ്ടെടുക്കും
രോഹിത് ശര്‍മ്മയുടെ പിന്തുണ എനിക്ക് ഉണ്ടാകും; മുംബൈ നായക മാറ്റത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ

വനിതാ പ്രീമിയർ ലീ​ഗിന് പിന്നാലെ പുരുഷ ഐപിഎല്ലും സ്വന്തമാക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ലക്ഷ്യം. ഫാഫ് ഡു പ്ലെസി നയിക്കുന്ന ടീമിൽ ​ഗ്ലെൻ മാക്‌സ്‌വെല്‍, ദിനേശ് കാർത്തിക്ക്, രജത് പാട്ടിദാർ, മുഹമ്മദ് സിറാജ് തുടങ്ങിയ മികച്ച താരനിരയാണുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com