
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് 17-ാം പതിപ്പിന് പുതിയ നായകനുമായാണ് മുംബൈ ഇന്ത്യന്സ് എത്തുന്നത്. പക്ഷേ രോഹിത് ശര്മ്മയ്ക്ക് പകരം ഹാര്ദ്ദിക്കിനെ നായകനാക്കിയത് ആരാധക രോഷത്തിന് ഇടയാക്കി. നായക മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്ക് ഇന്ത്യന് ക്യാപ്റ്റന് കൂടിയായ രോഹിത് ഇതുവരെ സംസാരിക്കാന് തയ്യാറായിട്ടില്ല. പക്ഷേ വിഷയത്തില് പ്രതികരണവുമായി ഹാര്ദ്ദിക്ക് പാണ്ഡ്യ രംഗത്തെത്തി.
ഇത് സ്വപ്ന തുല്യമായ ഒരു തിരിച്ചുവരവാണ്. 2015ല് മുംബൈ ഇന്ത്യന്സില് എത്തിയതിന് ശേഷമാണ് തനിക്ക് എല്ലാം നേടാന് കഴിഞ്ഞത്. താന് ഇവിടെ തിരിച്ചെത്തുമെന്ന് ഒരിക്കലും കരുതിയില്ല. വാങ്കഡെ സ്റ്റേഡിയം തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടാണ്. അവിടെ കളിക്കാന് കഴിയുന്നത് ഏറെ സന്തോഷം നല്കുന്നുവെന്ന് ഹാര്ദ്ദിക്ക് പ്രതികരിച്ചു.
ഹാർദ്ദിക്കിന്റെ കീഴിൽ മുംബൈ ഇറങ്ങുന്നു; ഒപ്പമുണ്ടോ ആരാധക പിന്തുണ?Hardik Pandya said "Rohit Sharma is captain of Indian team, which helps me, what this team has achieved, was achieved under his belt - I just carry forward, I played whole career under him and I know, he will always have his hand on my shoulder". pic.twitter.com/DgBJX1EBDs
— Johns. (@CricCrazyJohns) March 18, 2024
'ആരാധകരുടെ വികാരം താന് മനസിലാക്കുന്നു. പക്ഷേ അവരുടെ വികാരത്തോട് താന് പ്രതികരിക്കുന്നില്ല. ആരാധകരെ ഞാന് ബഹുമാനിക്കുന്നു. ഒരു കാര്യം ഉറപ്പ് നല്കാം. രോഹിത് ശര്മ്മയുടെ പിന്തുണ തനിക്ക് ഉണ്ടാകും.' ഹാര്ദ്ദിക്ക് പാണ്ഡ്യ വ്യക്തമാക്കി.