അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിംഗ് കോഹ്‌ലിയെത്തി; ഉടന്‍ ബാംഗ്ലൂര്‍ ടീമിനൊപ്പം ചേർന്നേക്കും

കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്നു കോഹ്‌ലി
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിംഗ് കോഹ്‌ലിയെത്തി; ഉടന്‍ ബാംഗ്ലൂര്‍ ടീമിനൊപ്പം ചേർന്നേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായി സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഇന്ത്യയില്‍ തിരിച്ചെത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ കോഹ്‌ലി ഐപിഎല്ലില്‍ കളിക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരം ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കെത്തുന്ന കോഹ്‌ലിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരം ഉടനെ തന്നെ ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്നു കോഹ്‌ലി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത കോഹ്‌ലിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. ഇതിനിടെയാണ് രണ്ടാമത്തെ കുഞ്ഞുണ്ടായ കോഹ്‌ലിയും ഭാര്യ അനുഷ്‌കയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കിംഗ് കോഹ്‌ലിയെത്തി; ഉടന്‍ ബാംഗ്ലൂര്‍ ടീമിനൊപ്പം ചേർന്നേക്കും
ഐപിഎല്ലില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡ്; ചരിത്രത്തിലേക്ക് ഒരു ഫിഫ്റ്റി ദൂരം

കോഹ്‌ലിക്ക് ടി20 ലോകകപ്പിനൊപ്പം ഐപിഎല്‍ സീസണും നഷ്ടമാവുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ത്രില്ലര്‍ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com