രഹാനെ, ശ്രേയസ്, പൃഥി ഷാ; നാളത്തെ താരങ്ങൾക്ക് മുംബൈ താരങ്ങളുടെ സ്നേഹം

മുംബൈ താരങ്ങളുടെ ആരാധക സ്നേഹം ബിസിസിഐ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു.
രഹാനെ, ശ്രേയസ്, പൃഥി ഷാ; നാളത്തെ താരങ്ങൾക്ക് മുംബൈ താരങ്ങളുടെ സ്നേഹം

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ-വിദർഭയെ നേരിടുകയാണ്. ആദ്യ ഇന്നിം​ഗ്സിൽ മുംബൈ 224 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിം​ഗിൽ വിദർഭയും ബാറ്റിം​ഗ് തകർച്ച നേരിടുകയാണ്. ആദ്യ ദിനം പിന്നിടുമ്പോൾ വിദർഭ മൂന്നിന് 31 എന്ന നിലയിലാണ്. എന്നാൽ മത്സരത്തിനിടയിൽ ​ഗ്യാലറിയിൽ ഉണ്ടായ ചില സംഭവങ്ങളാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

രഞ്ജി ട്രോഫി കാണാനെത്തിയ ഒരു സംഘം വിദ്യാർത്ഥികൾക്ക് മുംബൈ താരങ്ങൾ ഓട്ടോ​ഗ്രാഫ് നൽകി. നാളത്തെ താരങ്ങൾക്കുള്ള പ്രോത്സാഹനമാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. മുംബൈ നായകൻ അജിൻക്യ രഹാനെ, ഓപ്പണിം​ഗ് ബാറ്റർ പൃഥി ഷാ, മധ്യനിര താരം ശ്രേയസ് അയ്യർ എന്നിവരാണ് ​ഗ്യാലറിയിലെത്തി കുട്ടികൾക്ക് ഓട്ടോ​ഗ്രാഫ് നൽകിയത്.

രഹാനെ, ശ്രേയസ്, പൃഥി ഷാ; നാളത്തെ താരങ്ങൾക്ക് മുംബൈ താരങ്ങളുടെ സ്നേഹം
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ആദ്യ തോൽവി; ഒന്നാം സ്ഥാനം നിലനിർത്തി

മുംബൈ താരങ്ങളുടെ ആരാധക സ്നേഹം ബിസിസിഐ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു. താരങ്ങളുടെ ഓട്ടോ​ഗ്രാഫ് വാങ്ങാൻ കുട്ടികൾ ആവേശത്തോടെയാണ് സമീപിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com