'കോഹ്‌ലിക്കും അനുഷ്കയ്ക്കും വീണ്ടും കുഞ്ഞ് വരുന്നുവെന്നത് തെറ്റ്, തനിക്ക് വലിയ അബദ്ധം പറ്റി'

വിരാട് ​കോഹ്‌ലിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും ഡിവില്ലിയേഴ്സ് ​
'കോഹ്‌ലിക്കും അനുഷ്കയ്ക്കും വീണ്ടും കുഞ്ഞ് വരുന്നുവെന്നത് തെറ്റ്, തനിക്ക് വലിയ അബദ്ധം പറ്റി'

ഡൽഹി: വിരാട് ​കോഹ്‌ലിക്കും അനുഷ്ക ശർമ്മയ്ക്കും രണ്ടാമതൊരു കുഞ്ഞ് വരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് എ ബി ഡിവില്ലിയേഴ്സ്. തനിക്ക് വലിയൊരു തെറ്റ് പറ്റിയതാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. കോഹ്‌ലി കുടുംബത്തിനാണ് പ്രഥമ പരി​ഗണന നൽകുന്നതെന്നാണ് താൻ പറഞ്ഞത്. എന്നാൽ കോഹ്‌ലിക്കും അനുഷ്കയ്ക്കും രണ്ടാം കുഞ്ഞ് വരുന്നുവെന്നത് പൂർണമായും ശരിയല്ലാത്ത കാര്യമാണെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

വിരാട് ​കോഹ്‌ലിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. ​കോഹ്‌ലിക്ക് ആശംസകൾ നൽകുകയാണ് തനിക്ക് ചെയ്യാൻ കഴിയുക. ഇന്ത്യൻ ടീമിൽ നിന്ന് ​ഇടവേളയെടുത്തത് എന്തുകൊണ്ടായാലും കോഹ്‌ലി ശക്തമായി തിരിച്ചുവരുമെന്ന് താൻ വിശ്വസിക്കുന്നുതായും ഡിവില്ലിയേഴ്സ് പറഞ്ഞു.

'കോഹ്‌ലിക്കും അനുഷ്കയ്ക്കും വീണ്ടും കുഞ്ഞ് വരുന്നുവെന്നത് തെറ്റ്, തനിക്ക് വലിയ അബദ്ധം പറ്റി'
ഓഫ്സൈഡിൽ കുരുക്കിട്ട ബൗളർ; ഗ്ലെൻ മഗ്രാത്തിന് പിറന്നാൾ

മുമ്പ് ഡിവില്ലിയേഴ്സ് തന്റെ യൂടൂബ് ചാനലിലാണ് കോഹ്‌ലിക്ക് രണ്ടാമതൊരു കുഞ്ഞ് വരുന്നുവെന്നത് ലോകത്തെ അറിയിച്ചത്. കോഹ്‌ലിയുമായുള്ള സംഭാഷണത്തിന് ശേഷമാണ് ഡിവില്ലിയേഴ്സ് ഇക്കാര്യം അറിയിച്ചത്. ഇം​ഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ കോഹ്‌ലി കളിച്ചിരുന്നില്ല. അടുത്ത മൂന്ന് ടെസ്റ്റുകളിലും കോഹ്‌ലി ഉണ്ടാകില്ലെന്ന വാർത്തകൾക്കിടയിലാണ് ഡിവില്ലിയേഴ്സ് യൂടേൺ അടിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com