ഇംഗ്ലണ്ടിനെതിരായ ജയം; ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പട്ടികയില് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി ഇന്ത്യ

രണ്ടാം ടെസ്റ്റില് 106 റണ്സിനാണ് ഇന്ത്യന് വിജയം

dot image

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് 106 റണ്സിന്റെ തകര്പ്പന് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ആവേശവിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പട്ടികയിലും ഇന്ത്യയ്ക്ക് നേട്ടമുണ്ടായി. ഇപ്പോള് ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പോയിന്റ് പട്ടികയില് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

ഒപ്പമെത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില് ഇംഗ്ലണ്ടിനെ തരിപ്പണമാക്കി

ആദ്യ ടെസ്റ്റില് പരാജയപ്പെട്ടപ്പോള് ഇന്ത്യ ബംഗ്ലാദേശിനും താഴെ അഞ്ചാം സ്ഥാനത്തേക്ക് വീണിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ 52.77 ശതമാനം പോയിന്റുമായാണ് ഇന്ത്യ മൂന്ന് സ്ഥാനങ്ങള് മെച്ചപ്പെടുത്തിയത്. 55 ശതമാനം പോയിന്റുള്ള ഓസ്ട്രേലിയയാണ് പട്ടികയില് ഒന്നാമത്.

ഹൈദരാബാദ് ടെസ്റ്റിലെ തോല്വി പണിയായി; ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പട്ടികയില് ഇന്ത്യ താഴേക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില് ഇന്ത്യയ്ക്ക് 28 റണ്സിന്റെ അപ്രതീക്ഷിത പരാജയം വഴങ്ങേണ്ടിവന്നിരുന്നു. ആദ്യ ഇന്നിങ്സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ വിജയം കൈവിട്ടത്. എന്നാല് രണ്ടാം ടെസ്റ്റില് 106 റണ്സിന് ഇംഗ്ലീഷ് പടയെ തകര്ത്തതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി (1-1).

dot image
To advertise here,contact us
dot image