ഓസീസ് പരമ്പര: ക്യാപ്റ്റൻ സൂര്യകുമാർ യാദവ്; സഞ്ജുവിന് ഇടമില്ല

അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിന്റെ ഉപനായക സ്ഥാനത്ത് കളിക്കും.

dot image

ഡൽഹി: നവംബർ 23ന് തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും. മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. ലോകകപ്പ് കളിച്ച ടീമിലെ ഭൂരിഭാഗം താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ യുവതാരങ്ങളുടെ നിരയാണ് ഓസീസിനെ നേരിടുക.

ഒക്ടബോർ 23ന് വിശാഖപട്ടണാത്താണ് പരമ്പരയിലെ ആദ്യ മത്സരം. 26ന് നടക്കുന്ന രണ്ടാം ട്വന്റി 20 തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ റുത്രാജ് ഗെയ്ക്ക്വാദ് ഇന്ത്യയുടെ ഉപനായകനാകും. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിന്റെ ഉപനായക സ്ഥാനത്ത് കളിക്കും.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുത്രാജ് ഗെയ്ക്ക്വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശ്വസി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് വർമ്മ (വിക്കറ്റ് കീപ്പർ), വാഷിംഗ്ഡൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദൂബൈ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, പ്രദീഷ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാർ, ശ്രേയസ് അയ്യർ (അവസാന രണ്ട് മത്സരങ്ങളിൽ)

dot image
To advertise here,contact us
dot image