സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

dot image

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ല്‍ എത്തി. ഗ്രാമിന് താഴ്ന്നത് 95 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 6400 രൂപയാണ്.

ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവന്‍ വില 2000 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്നലെയും വില താഴുമെന്നു പ്രതീക്ഷിച്ചെങ്കിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നത്തെ കുറവോടെ ബജറ്റിനു ശേഷം വിലയിലുണ്ടായ ഇടിവ് 2760 രൂപയായി.

പതിനഞ്ചു ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം. ഇതിനെ സ്വര്‍ണ വ്യാപാരികള്‍ സ്വാഗതം ചെയ്തിരുന്നു.

dot image
To advertise here,contact us
dot image