സ്വർണ വായ്പ വേറെ ലെവലാകും; മണപ്പുറം ഇനി പുതിയ ഉയരങ്ങളിലേക്ക്, 4,385 കോടിയുടെ അമേരിക്കൻ നിക്ഷേപം

ഓപ്പൺ ഓഫർ കഴിയുമ്പോൾ കമ്പനിയുടെ 41.66% വരെ ഓഹരികൾ ബെയ്ൻ ക്യാപിറ്റലിന് ലഭിച്ചേക്കാം

സ്വർണ വായ്പ വേറെ ലെവലാകും; മണപ്പുറം ഇനി പുതിയ ഉയരങ്ങളിലേക്ക്, 4,385 കോടിയുടെ അമേരിക്കൻ നിക്ഷേപം
dot image

സ്വർണ വായ്പാ കമ്പനിയായ മണപ്പുറം ഫിനാൻസിൽ ഇനി അമേരിക്കൻ നിക്ഷേപം.യുഎസിൽ നിന്നുള്ള ബെയ്ൻ ക്യാപിറ്റലാണ് ഏകദേശം 4,385 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. ഇതിനുള്ള അവസാന ഘട്ട അനുമതികൾ റിസർവ് ബാങ്കിൽ നിന്ന് ലഭിച്ചു. ഏകദേശം 4,385 കോടി രൂപയുടെ നിക്ഷേപമാണ് നടക്കുന്നത്.

RESERVE BANK OF INDIIA

ഈ നിക്ഷേപം പൂർത്തിയാകുന്നതോടെ ബെയ്ൻ ക്യാപിറ്റൽ കമ്പനിയുടെ ജോയിന്റ് പ്രൊമോട്ടർ ആയി മാറും. ഓഹരി വിപണിയിലെ ഓപ്പൺ ഓഫർ കൂടി കഴിയുമ്പോൾ കമ്പനിയുടെ 41.66% വരെ ഓഹരികൾ ബെയ്ൻ ക്യാപിറ്റലിന് ലഭിച്ചേക്കാം. നിലവിലെ ഉടമസ്ഥരുടെ ഓഹരി പങ്കാളിത്തം 28.9% ആയി കുറയും.

BAIN CAPITA;L

മാർച്ച് 31-നകം ഈ പണമിടപാടുകൾ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.മണപ്പുറം ഫിനാൻസിന് കീഴിലുള്ള ആശീർവാദ് മൈക്രോ ഫിനാൻസ്, മണപ്പുറം ഹോം ഫിനാൻസ് എന്നീ കമ്പനികളുടെ നിയന്ത്രണത്തിലും ഈ മാറ്റം പ്രതിഫലിക്കും.

ഈ പുതിയ നിക്ഷേപം കമ്പനിയുടെ വളർച്ചയ്ക്കും സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് മാനേജ്‌മെന്റ് കരുതുന്നു.

ഒരു രാജ്യാന്തര നിക്ഷേപ കമ്പനി ഇത്രയും വലിയ തുക നിക്ഷേപിക്കുന്നത് മണപ്പുറം ഫിനാൻസിന്റെ സാമ്പത്തിക ഭദ്രതയെയും ഭാവി വളർച്ചയെയും കുറിച്ചുള്ള ശുഭസൂചനയായാണ് വിപണി കാണുന്നത്.

നിങ്ങൾ ഈ ബാങ്കിൽ നിന്നും സ്വർണ്ണപ്പണയമോ മറ്റ് ലോണുകളോ എടുത്തിട്ടുണ്ടെങ്കിൽ ഈ മാറ്റം നിങ്ങളുടെ ഇടപാടുകളെ നേരിട്ട് ബാധിക്കില്ല. ബാങ്കിന്റെ ഭരണതലത്തിൽ നടക്കുന്ന മാറ്റം മാത്രമാണിത്.ഈ വലിയ ഡീൽ നടക്കുന്നതിനാൽ ഓഹരി വിപണിയിൽ മണപ്പുറത്തിന്റെ ഓഹരികളും ശ്രദ്ധയാകർഷിക്കുന്നുണ്ട് . മണപ്പുറത്തിനു മികച്ച ദിവസമാണെങ്കിലും പൊതുവെ വിപണി ഇടിവിലായതിനാൽ ഓഹരികളും അല്പം സമ്മർദ്ദത്തിലാണ്.

Content Highlights :Manappuram Finance shares in focus as RBI gives nod for Rs 4,385 crore Bain Capital

dot image
To advertise here,contact us
dot image