Top

'രക്ഷാ ബന്ധനും' രക്ഷയില്ല; ഓപ്പണിംഗ് കളക്ഷൻ 'സാമ്രാട്ട് പൃഥ്വിരാജി'നേക്കാൾ മോശം

10 കോടി ആയിരുന്നു 'സാമ്രാട്ട് പൃഥ്വിരാജ്' ആദ്യ ദിനത്തിൽ നേടിയത്.

12 Aug 2022 2:46 AM GMT
ഫിൽമി റിപ്പോർട്ടർ

രക്ഷാ ബന്ധനും രക്ഷയില്ല; ഓപ്പണിംഗ് കളക്ഷൻ സാമ്രാട്ട് പൃഥ്വിരാജിനേക്കാൾ മോശം
X

അക്ഷയ് കുമാർ നായകനായ 'രക്ഷാ ബന്ധൻ' ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിന കണക്കുകൾ പുറത്ത് വരുമ്പോൾ അവസാനം പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജി'നേക്കാൾ മോശമാണ് ഓപ്പണിംഗ് കളക്ഷൻ.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 7.50- 8.50 കോടിവരെയാണ് ചിത്രത്തിന് ആദ്യ ദിനത്തിൽ നേടാനായത്. ബോളിവുഡിന്റെ പതിവുകളിൽ നിന്നും വളരെ താഴെയാണ് ഈ കണക്ക്. അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജ്' ആദ്യ ദിനത്തിൽ 10 കോടി കളക്ഷൻ നേടിയിരുന്നു. പൊതുവെ കളക്ഷൻ ഉയർന്നു നിൽക്കാറുള്ള തിയേറ്ററുകളിലും ചിത്രത്തിന്റെ കളക്ഷൻ മോശമായിരുന്നു. ഉച്ചയ്ക്ക് ശേഷം കളക്ഷനിൽ നേരിയ പുരോഗതിയുണ്ടായി. അതേസമയം ഗുജറാത്ത് ഉൾപ്പടെയുള്ള ഇടങ്ങളിലെ തിയേറ്ററുകളിൽ 'ലാൽ സിംഗ് ചദ്ദ'യേക്കാൾ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചു.

അതേസമയം തുടർച്ചയായി അവധി ലഭിക്കുന്ന ആഴ്ച എന്ന നിലയിൽ ചിത്രത്തിന്റെ കളക്ഷൻ കൂടാനും സാധ്യതയുണ്ട്. ഇരു ചിത്രങ്ങളുടേയും റിലീസ് രക്ഷാബന്ധൻ അവധി ദിനത്തിൽ ആയിരുന്നിട്ടും സാധാരണ പ്രവർത്തി ദിവസങ്ങളേക്കാൾ 25 ശതമാനത്തോളം മോശമാണ് കളക്ഷൻ.

അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് സംവിധാനം ചെയ്ത ചിത്രം 'രക്ഷാ ബന്ധൻ' കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ്. സഹോദര സ്‌നേഹവും ചിത്രത്തിൽ പ്രധാന പ്രമേയമാകുന്നുണ്ട്. നാല് സഹോദരിമാരുടെ സഹോദരനാണ് നായകൻ. അവരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാലസഖിയുമായുള്ള തന്റെ വിവാഹം നടത്തൂവെന്ന് തീരുമാനിച്ചയാളാണ് അദ്ദേഹം. ഇവരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പറയുന്നത്. ഭൂമി പട്‌നേകർ ആണ് ചിത്രത്തിൽ നായിക.

Story highlights: Akshay Kumar starrer Raksha Bandhan opens lower than Samrat Prithviraj

Next Story