Top

ഇന്ത്യയിൽ വരവറിയിക്കാൻ കീവേ; വിപണി പിടിക്കാൻ മൂന്ന് ടൂവീലറുകൾ അവതരിപ്പിച്ചു

ഇൻ ബിൽഡ് ജിപിഎസ്, റിമോട്ട് എഞ്ചിന് കട്ട് ഓഫ്, കീവേ കണക്റ്റ് ആപ്പ് തുടങ്ങി നൂതന സാങ്കേതികവിദ്യകളോടെയാണ് വാഹനങ്ങൾ ഇന്ത്യൻ നിരത്തിലെത്തുന്നത്

18 May 2022 7:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയിൽ വരവറിയിക്കാൻ കീവേ; വിപണി പിടിക്കാൻ മൂന്ന് ടൂവീലറുകൾ അവതരിപ്പിച്ചു
X

ഇന്ത്യൻ വാഹന മാർക്കറ്റിൽ സാന്നിധ്യമാകാൻ ഹം​ഗേറിയൻ ഇരുചക്രവാഹന നിർമാതാക്കളായ കീവേ. ഇതിന്റെ ആദ്യഘട്ടമായി മൂന്ന് വാഹനങ്ങളും കമ്പനി അവതരിപ്പിച്ചു. കീവേ കെ ലെെറ്റ് 250വി, കീവേ വിയസ്റ്റേ 300, കീവേ സിക്സ്റ്റീസ് 300ഐ എന്നീ വാഹനങ്ങളാണ് കമ്പനി ഇന്ത്യൻ മാർക്കറ്റിന് പരിചയപ്പെടുത്തിയത്. ക്യുജെ ​ഗ്രൂപ്പിന് അധീനതയിലുള്ള കീവേ അവരുടെ തന്നെ ബെനെല്ലി കമ്പനിക്ക് കീഴിലാണ് ഇന്ത്യയിലെത്തുക.



കീവേ അവതരിപ്പിച്ചിരിക്കുന്ന വാഹനങ്ങളിൽ കെ ലെെറ്റ് 250വി ലോ ബജറ്റിനനുസരിച്ച് വികസിപ്പിച്ചിട്ടുള്ള വി ട്വിൻ ക്രൂയിസറാണ്. വിയസ്റ്റേ 300 മുന്നൂറ് സിസി ശേഷിയുള്ള മാക്സി സ്കൂട്ടറും, സിക്സ്റ്റീസ് 300ഐ ഒരു റെട്രോ ക്ലാസിക് സ്കൂട്ടറുമാണ്. എന്നാൽ ഈ വാ​ഹനങ്ങളുടെ വിലവിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ മോഡലുകൾ കൂടാതെ വർഷാവസാനത്തിനു മുമ്പ് അഞ്ച് വാഹനങ്ങൾ കൂടി അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.



കീവേ അവതരിപ്പിച്ച വാഹനത്തിനായുള്ള ഓൺലെെൻ ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ മെയ് 26 തുടങ്ങിയാണ് ടെസ്റ്റ് ട്രെെവിനെത്തുക, ഇവ ഉപഭോക്താക്കളിലേക്കെത്താൻ ജൂൺ ആദ്യവാരം വരെ കാത്തിരിക്കേണ്ടിവരും. ഇൻ ബിൽഡ് ജിപിഎസ്, റിമോട്ട് എഞ്ചിന് കട്ട് ഓഫ്, കീവേ കണക്റ്റ് ആപ്പ് തുടങ്ങി നൂതന സാങ്കേതികവിദ്യകളോടെയാണ് വാഹനങ്ങൾ ഇന്ത്യൻ നിരത്തിലെത്തുന്നത്. രാജ്യത്ത് അവതരിപ്പിക്കുന്ന വാഹനങ്ങളെല്ലാം തന്നെ ഇന്ത്യയിലുള്ള ബെനെല്ലിയുടെ നിർമാണശാലകളിലാണ് കമ്പനി നിർമിക്കുക.

Story Highlights: Hungarian Two wheeler manufacturer Keeway showcased three new models in India

Next Story