Top

ഇലക്ട്രിക് വേരിയന്റിൽ വരവറിയിച്ച് ഡെലോറിയൻ; മടങ്ങിവരവ് ഓഗസ്റ്റിലുണ്ടാവുമെന്നും റിപ്പോർട്ടുകൾ

ഒരേ സമയം സ്പോർട്ടസ് കാറായും ആഢംഭര കാറായും ഡെലോറിയന്റെ പുതിയ പതിപ്പിനെ കണക്കാമെന്നും സൂചന നൽകുന്നതാണ് റിപ്പോർട്ടുകൾ

6 May 2022 5:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലക്ട്രിക് വേരിയന്റിൽ വരവറിയിച്ച് ഡെലോറിയൻ; മടങ്ങിവരവ് ഓഗസ്റ്റിലുണ്ടാവുമെന്നും റിപ്പോർട്ടുകൾ
X

1981 മുതൽ 1983 വരെ മാത്രം അമേരിക്കൻ വിപണിയിൽ പിടിച്ചുനിന്ന സ്പോർട്ട്സ് കാർ നിർമാതാക്കളായ ഡെലോറിയൻ മോട്ടോർ കമ്പനി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ഈ വർഷം ഓ​ഗസ്റ്റിൽ ഇലക്ട്രിക് വേരിയന്റിലൂടെ ഡെലോറിയൻ വിപണി പിടിക്കാനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഗൾപ്പിം​ഗ് ഡോറുകളും, പുറകുവശത്ത് നീളത്തിലായുള്ള ചുവന്ന ലെറ്റ് ബാറും തുടങ്ങി കാറിന്റെ രൂപത്തിൽ പരിമിതമായ വിവരങ്ങളെ ലഭ്യമായിട്ടുള്ളു. എന്നാൽ ഡെലോറിയൻ ഐക്കോണിക് കാറിന്റെ ഘടകങ്ങൾ പുതിയ കാറിലും പ്രതീക്ഷിക്കാം.

ഹ്യൂണ്ടായ് ഐയോണിക് 5, ഹോണ്ട ഇ എന്നീ റെട്രോ ഫ്യൂച്ചറിസ്റ്റിക് കാറുകൾക്ക് സമാനമായ കാറുകളാവും ഡെലോറിയനും പരി​ഗണിക്കുക എന്നാണ് വാഹനലോകത്തെ സംസാരം. ഡോറുകളിലോ, ഷട്ടറുകളിലോ കാറ്റിനും വെളിച്ചത്തിനും കടന്നു ചെല്ലാനാവുന്ന തരത്തിലുള്ള നിർമിതികളുള്ള ലൂവർ കാറുകളാകുമെന്നു വ്യക്തമാക്കിയ കമ്പനി ഇവ ഇലക്ട്രിക് വേരിയന്റുകളാണെന്നും സൂചന നൽകുന്നുണ്ട്. ഒരേ സമയം സ്പോർട്ടസ് കാറായും ആഢംഭര കാറായും ഡെലോറിയന്റെ പുതിയ പതിപ്പിനെ കണക്കാമെന്നും സൂചന നൽകുന്നതാണ് റിപ്പോർട്ടുകൾ.

വരുന്ന ഓ​ഗസ്റ്റിൽ പെബിൾ ബീച്ച് കോൺകോഴ്സ് ഡി എല​ഗൻസിലെ കോൺസെപ്റ്റ് ലോണിൽ അവതരിപ്പിക്കുമെന്ന് അറിയിക്കുന്ന കാറിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ കമ്പനി പുറത്തു വിട്ടിട്ടില്ല. എന്നാൽ ഡെലോറിയൻ മോട്ടോർസ് എന്നത്തെയും പോലെ സവിശേഷതകളിലെ സർപ്രെെസ് ഒളിപ്പിക്കുകയാണെന്നാണ് കരുതപ്പെടുന്നത്.

Story Highlights: American iconic car manufacturer DeLorean is ready to comeback with an EV

Next Story