Top

അപ്പാച്ചി ആർറ്റിആർ 180യോട് എതിരിടാൻ കാവസാക്കി ഡബ്ലു 175; പുതിയ മോഡൽ പുറത്തിറങ്ങുന്നത് വ്യത്യസ്ത കളറുകളിൽ

ആകെ 126 കിലോ മാത്രമെ ഉള്ളൂ എന്നതാണ് വാഹനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത.

25 May 2022 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപ്പാച്ചി ആർറ്റിആർ 180യോട് എതിരിടാൻ  കാവസാക്കി ഡബ്ലു 175; പുതിയ മോഡൽ പുറത്തിറങ്ങുന്നത് വ്യത്യസ്ത കളറുകളിൽ
X

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ കാവസാക്കിയുടെ ഏറ്റവും പുതിയ മോഡലായ ഡബ്ലു 175 ലോഞ്ച് ചെയ്യ്തു. നാല് കളറുകളിലായാണ് പുതിയ മോഡൽ ലഭ്യമാകുക. മെറ്റാലിക് മാറ്റ്, കവർഡ് ഗ്രീൻ, മെറ്റാലിക് റെസ്‌പ്ലെൻഡന്റ് സിൽവർ, എബോണി-ബ്ലാക്ക് സ്റ്റൈൽ എന്നിങ്ങനെയാണ് കളർ ഓപ്ഷനുകൾ. ഇന്ത്യൻ വാഹന വിപണിയിൽ കാവസാക്കി ഡബ്ലു 175നോട് എതിരിടാൻ മറ്റൊരു മോഡലില്ല.

ഡബ്ലു 175 അന്താരാഷ്ട്ര വിപണിയിൽ മൂന്ന് പ്രധാന വേരിയന്റുകളിൽ ലഭ്യമാകുന്നു. സ്റ്റൈലിംഗിന്റെ കാര്യത്തിൽ ഇവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. മോഡലിന്റെ അടിസ്ഥാന എസ്ഇ ട്രിമ്മിന് പരമ്പരാഗത ആധുനിക-ക്ലാസിക് സ്റ്റൈലിംഗ് ഉണ്ട്. ക്രോം ബെസലോടുകൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സിംഗിൾ പീസ് ഹാൻഡിൽബാർ, വിതിയുള്ള സീറ്റ്, പീഷൂട്ടർ-സ്റ്റൈൽ എക്‌സ്‌ഹോസ്റ്റ്, സ്‌പോക്ക് വീലുകൾ എന്നിവയും പുതിയ മോഡലിനുണ്ട്.

കഫേ റേസർ ട്രിമ്മിലാണ് ഡബ്ലു 175വിൻ്റെ വരവ്, മുൻവശത്ത് ഒരു ചെറിയ ഫ്ലൈ സ്‌ക്രീനിനൊപ്പം റിബഡ് പാറ്റേൺ സീറ്റിൽ ഇത് ലഭ്യമാണ്. അതിനുപുറമെ, സ്‌ക്രാംബ്ലർ ശൈലിയിലുള്ള ഹൈ-സെറ്റ് ഫെൻഡറുകൾ, ബ്രേസ്ഡ് ഹാൻഡിൽബാർ, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയുള്ള ഒരു റ്റി ആർ എസ്ഇ വേരിയൻ്റിലും ലഭ്യമാണ്.

177 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ എന്നിവയെല്ലാം മോഡലുകളുടെ പൊതുവായ സവിശേഷതയാണ്. പവർട്രെയിൻ എഞ്ചിൻ പരമാവധി 12.6ബിഎച്ച്പി പവർ നൽകും. വേരിയന്റിനെ അടിസ്ഥാനമാക്കി, ടോർക്ക് ഔട്ട്പുട്ട് 13.2 എൻഎം മുതൽ 13.6 എൻഎം വരെയാണ്. ആകെ 126 കിലോ മാത്രമെ ഉള്ളൂ എന്നതാണ് വാഹനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത.

ഇന്ത്യൻ ലോഞ്ചിനുള്ള തയ്യാറെടുപ്പിനായി നിരവധി തവണ ഇന്ത്യൻ റോഡുകളിൽ പുതിയ മോഡലിൻ്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ വിപണിയിൽ ഇത് പുറത്തിറക്കാൻ കമ്പനിക്ക് ഉടനടി പദ്ധതികളൊന്നും ഇല്ല എന്നതാണ് നിലവിൽ ലഭിക്കുന്ന വിവരം.

STORY HIGHLIGHTS: Apache RTR 180 rivaling 2022 Kawasaki W175 launched in new colours

Next Story