ഫോണില്‍ കോള്‍ ഫോര്‍വേഡിംഗ് ഓണ്‍ ആയി കിടക്കുകയാണോ; ഒന്ന് പരിശോധിക്കൂ; കാര്യമുണ്ട്

നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ മറ്റൊരു നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യുന്നുണ്ടോ? അത് എങ്ങനെ പരിശോധിക്കാമെന്നും അത് എങ്ങനെ ഓഫാക്കാം എന്നതിനെക്കുറിച്ചും അറിയാം

മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി മാറിയിരിക്കുന്നു. ബാങ്കിംഗ് മുതല്‍ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍, ഓഫീസ് ജോലി, കുടുംബവുമായുള്ള ആശയവിനിമയം തുടങ്ങി മിക്കവാറും എല്ലാ പ്രധാന കാര്യങ്ങളും ഫോണിലൂടെയാണ് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഒരാള്‍ക്ക് വരുന്ന ഫോണ്‍ കോള്‍ അയാളുടെ അറിവില്ലാതെ മറ്റൊരു നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെട്ടാലോ?. അത് വലിയ പ്രശ്നത്തിന് കാരണമാകും.

പലപ്പോഴും ആളുകള്‍ കോള്‍ ഫോര്‍വേഡിംഗ് സ്വയം ഓണാക്കുകയും പിന്നീട് അത് ഓഫാക്കാന്‍ മറക്കുകയും ചെയ്യുന്നു. എപ്പോഴെങ്കിലും ഫോണ്‍ സെറ്റിംഗ്‌സ് മാറ്റുമ്പോള്‍ കോള്‍ ഫോര്‍വേര്‍ഡിംഗ് ഓണായേക്കാം. അതിനാല്‍, നിങ്ങളുടെ നമ്പറില്‍ കോള്‍ ഫോര്‍വേഡിംഗ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

കോള്‍ ഫോര്‍വേഡിംഗ് എന്താണ്?

കോള്‍ ഫോര്‍വേഡിംഗ് എന്നത് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്കുള്ള കോളുകള്‍ മറ്റൊരു നമ്പറിലേക്ക് സ്വയമേ ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഒരു സവിശേഷതയാണ്. ഉദാഹരണത്തിന് ഒരാള്‍ അയാളുടെ നമ്പര്‍ മറ്റൊരു നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ നമ്പറിലേക്ക് വരുന്ന കോളുകള്‍ നേരിട്ട് ഫോര്‍വേര്‍ഡ് ചെയ്ത നമ്പറിലേക്ക് റൂട്ട് ചെയ്യപ്പെടും. ഒന്നിലധികം നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്കോ ഒരു പ്രത്യേക സമയത്ത് മറ്റൊരാള്‍ക്ക് കോളുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ ഈ സവിശേഷത ഉപയോഗപ്രദമാണ്. എങ്കിലും ഈ സവിശേഷത അബദ്ധവശാല്‍ ഓണായി പോയാല്‍ പ്രധാനപ്പെട്ട കോളുകള്‍ നിങ്ങളുടേതിന് പകരം മറ്റൊരു നമ്പറിലേക്ക് പോയേക്കാം.

കോള്‍ ഫോര്‍വേഡിംഗ് എങ്ങനെ സജീവമാക്കാം

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയില്‍ കോള്‍ ഫോര്‍വേഡിംഗ് സജീവമാക്കാനുള്ള വഴിള്‍ ഇതാണ്. ആദ്യം ഫോണിലെ സെറ്റിംഗ്‌സ് എടുത്ത് അതില്‍ കോള്‍ > അഡ്വാന്‍സ്ഡ് സെറ്റിംഗ്‌സ് > കോള്‍ ഫോര്‍വേഡിംഗ് എന്ന ഓപ്ഷനുകളിലേക്ക് പോയി അത് ഓണാക്കാം.

ടെലികോം കമ്പനികള്‍ കോള്‍ ഫോര്‍വേഡിംഗ് എളുപ്പത്തില്‍ സജീവമാക്കുന്ന പ്രത്യേക ഓപ്ഷനുകളും നല്‍കുന്നു. എല്ലാ കോളുകള്‍ക്കും മറുപടി നല്‍കാന്‍ സമയമില്ലാതിരിക്കുക, അതുപോലെ നെറ്റ്വര്‍ക്കിന് പുറത്തായിരിക്കുമ്പോള്‍ പോലുള്ള ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് കോള്‍ ഫോര്‍വേഡിംഗ് ഓണ്‍ ആക്കാന്‍ കഴിയും. അതുകൊണ്ടാണ് ഈ സവിശേഷത പലര്‍ക്കും വളരെ ഉപയോഗപ്രദമാകുന്നത്. പക്ഷേ അതിനെക്കുറിച്ച് മറ്റ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്.

കോള്‍ ഫോര്‍വേഡിംഗ് ഓഫാക്കാനുള്ള എളുപ്പവഴി

നിങ്ങളുടെ ഫോണില്‍ കോള്‍ ഫോര്‍വേഡിംഗ് ഓണാക്കിയിട്ടുണ്ടെങ്കില്‍ അത് ഓഫാക്കാന്‍ ഒരു ലളിതമായ കോഡ് ഉണ്ട്. നിങ്ങള്‍ ഒരു ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ ഇതിലേതെങ്കിലും കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ കോള്‍ ഫോര്‍വേഡിംഗ് പ്രവര്‍ത്തനരഹിതമാക്കാന്‍ ഇനിപ്പറയുന്ന കോഡ് ഉപയോഗിക്കാം.

ജിയോ കോള്‍ ഫോര്‍വേഡിംഗ് ഡീആക്ടിവേഷന്‍ കോഡ്

  • എല്ലാ ഇന്‍കമിംഗ് കോളുകള്‍ക്കും കോള്‍ ഫോര്‍വേഡിംഗ് കോഡ് നിര്‍ജ്ജീവമാക്കാന്‍- *413
  • unconditional call forwardingനുള്ള ഡീ ആക്ടിവേഷന്‍ കോഡ്- *402
  • തിരക്കുള്ള കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ -*406
  • മറുപടി നല്‍കാന്‍ കഴിയാത്ത കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീആക്ടിവേറ്റ് ചെയ്യാന്‍ - *404
  • ബന്ധപ്പെടാന്‍ കഴിയാത്ത കോളുകള്‍ക്കായി കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍- *410

എയര്‍ടെല്‍ കോള്‍ ഫോര്‍വേഡിംഗ് ഡീആക്ടിവേഷന്‍ കോഡ്

  • എല്ലാ ഇന്‍കമിംഗ് കോളുകളിലേക്കുമുള്ള കോള്‍ ഫോര്‍വേര്‍ഡിംഗ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ - ##21#
  • തിരക്കുള്ള കോളുകള്‍ക്കുള്ള(For busy calsl) കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീആക്ടിവേറ്റ് ചെയ്യാന്‍ - ##67#
  • മറുപടി നല്‍കാന്‍ കഴിയാത്ത കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീആക്ടിവേറ്റ് ചെയ്യാന്‍: ##61#
  • ബന്ധപ്പെടാന്‍ കഴിയാത്ത കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീആക്ടിവേറ്റ് ചെയ്യാന്‍- ##62#

വോഡഫോണ്‍ ഐഡിയ കോള്‍ ഫോര്‍വേഡിംഗ് ഡീആക്ടിവേഷന്‍ കോഡ്

  • എല്ലാ ഇന്‍കമിംഗ് കോളുകള്‍ക്കും കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍- ##002#
  • തിരക്കുള്ള കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍- ##67#
  • മറുപടി നല്‍കാന്‍ കഴിയാത്ത കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ - ##61#
  • ബന്ധപ്പെടാന്‍ കഴിയാത്ത കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ - ##62#

ബിഎസ്എന്‍എല്‍ കോള്‍ ഫോര്‍വേഡിംഗിനുള്ള ഡീആക്ടിവേഷന്‍ കോഡ്

  • എല്ലാ ഇന്‍കമിംഗ് കോളുകള്‍ക്കും കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍- ##21#
  • തിരക്കുള്ള കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍- ##67#
  • മറുപടി നല്‍കാന്‍ കഴിയാത്ത കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ - ##61#
  • ബന്ധപ്പെടാന്‍ കഴിയാത്ത കോളുകള്‍ക്കുള്ള കോള്‍ ഫോര്‍വേഡിംഗ് കോഡ് ഡീ ആക്ടിവേറ്റ് ചെയ്യാന്‍- ##62#

Content Highlights : Are your calls being forwarded to another number on your phone? Here's how to check and turn it off.

To advertise here,contact us