ഐഫോണിന്റെ സീക്രട്ട് ഫീച്ചര്‍! 90% പേര്‍ക്കും അറിയാത്ത രഹസ്യം ഇതാണ്

ഐഒഎസിലെ പല ഫീച്ചറുകളും നിരവധി യൂസര്‍മാര്‍ക്ക് അറിയില്ലാ എന്നൊരു അവസ്ഥയുണ്ട്

പ്രീമിയം കാമറ, അടിപൊളി പെര്‍ഫോമന്‍സ് ഇതിനൊക്കെ പുറമേ മികച്ച സുരക്ഷ.. ഐഫോണിന്റെ ഫീച്ചറുകള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. എന്നാല്‍ ഐഒഎസിലെ പല ഫീച്ചറുകളും നിരവധി യൂസര്‍മാര്‍ക്ക് അറിയില്ലാ എന്നൊരു അവസ്ഥയുണ്ട്. ഇതിലൊന്നാണ് ബാക്ക് ടാപ്പ്. ഈ ഫീച്ചര്‍ 90 ശതമാനം യൂസര്‍മാരും ഉപയോഗിക്കാറില്ല. സ്‌ക്രീനില്‍ സ്പര്‍ശിക്കാതെ നിരവധി കാര്യങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചെയ്യാന്‍ ഈ ഫീച്ചറിലൂടെ കഴിയും. ഐഫോണിന്റെ സെറ്റിങ്‌സിലും ഈ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്.

പ്രീഡിറ്റര്‍മിന്‍ഡായ പ്രവൃത്തികള്‍ സിമ്പിളായി ഫോണിന്റെ പിറക് വശത്ത് ടാപ്പ് ചെയ്ത് പെര്‍ഫോം ചെയ്യാന്‍ കഴിയു്‌ന ഐഒഎസിലെ ഒരു സൗകര്യമാണ് ബാക്ക് ടാപ്പ്. ടബിള്‍ ടാപ്പ് മാത്രമല്ല ട്രിപ്പിള്‍ ടാപ്പ് ഓപ്ഷനും ലഭ്യമാണ്. ഇത് യൂസര്‍മാര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം. ഈ ഫീച്ചറില്‍ ഐഫോണ്‍ സെന്‍സറുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ മറ്റ് ബട്ടനുകളോ ഹാര്‍ഡ് വെയറുകളോ ആവശ്യമില്ല. ഇക്കാരണത്താലാണ് പല ഉപയോക്താക്കള്‍ക്കും ഇതിനെക്കുറിച്ച് അറിവില്ലാതെ പോകുന്നത്.

ഈ ഫീച്ചര്‍ വഴി സ്‌ക്രീന്‍ ഷോട്ട് എടുക്കാം, കണ്‍ട്രോള്‍ സെന്റര്‍ ഓപ്പണ്‍ ചെയ്യാം, ലോക്ക്‌സ്‌ക്രീന്‍ അക്‌സസ് ലഭിക്കും എന്നിങ്ങനെ നിരവധി ഉപയോഗമാണ് ഉള്ളത്. നിങ്ങള്‍ക്ക് ബാക്ക്ടാപ്പ് വഴി കാമറ ആക്ടിവേറ്റാക്കാന്‍ സാധിക്കും. തീര്‍ന്നില്ല ഫ്‌ളാഷ് ലൈറ്റ്, സൈലന്റ് മോഡ് എന്നിവയും സെറ്റ് ചെയ്യാം. ഐഒഎസില്‍ ഷോട്ട്ക്കട്ട്‌സ് ആപ്പിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. അതായത് നിങ്ങള്‍ക്ക് ഒറ്റ ടാപ്പില്‍ വൈ ഫൈ, ബ്ലൂടൂത്ത്, അല്ലെങ്കില്‍ മറ്റ് ആപ്പുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.

ഐഫോണില്‍ ബാക്ക്ടാപ്പ് ഓപ്ഷന്‍ ആക്ടിവേറ്റാക്കാനും എളുപ്പമാണ്. ഇതിനായി സെറ്റിങ്‌സിലേക്ക് പോകുക, അസസിബിളിറ്റി സെക്ഷന്‍ ഓപ്പണാക്കുക. തുടര്‍ന്ന് ടച്ച് ഓപ്ഷന് താഴെയായി ബാക്ക് ടാപ്പ് ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇതില്‍ ഡബിള്‍ ടാപ്പാണോ ട്രിപ്പിള്‍ ടാപ്പാണോ വേണ്ടതെന്ന് സെലക്ട് ചെയ്യാം.Content Highlights: the option in iPhone 90 % users unaware

To advertise here,contact us