ഇന്സ്റ്റഗ്രാം അക്കൗണ്ട് ഉള്ള മിക്ക ആളുകളും ചോദിക്കുന്ന ചോദ്യമാണ് അവരുടെ ഇന്സ്റ്റഗ്രാം പേജില് ആരൊക്കെ കയറി നോക്കുന്നുണ്ട് എന്ന് എങ്ങനെ അറിയാം എന്നുളളത്. സ്വകാര്യതയ്ക്ക് ഇന്സ്റ്റഗ്രാം മുന്ഗണ നല്കുന്നതുകൊണ്ട് വ്യക്തിഗത പ്രൊഫല് സന്ദര്ശിക്കുന്നത് ആരാണെന്നറിയാനുളള സൗകര്യം ഇന്സ്റ്റഗ്രാം നേരിട്ട് നല്കുന്നില്ല. എന്നാല് പരോക്ഷമായി ഇക്കാര്യങ്ങള് അറിയാന് മാര്ഗ്ഗമുണ്ട്. ഇന്സ്റ്റഗ്രാം സ്റ്റോറികള്, സ്റ്റോറി ഹൈലൈറ്റുകള്, പ്രൊഫഷണല് അക്കൗണ്ട് ഇന്സൈറ്റുകള് തുടങ്ങിയ ഓപ്ഷനുകള് ഉപയോഗിച്ച് നിങ്ങള്ക്ക് പ്രൊഫൈല് സന്ദര്ശിച്ചവരെ മനസിലാക്കാന് സാധിക്കും.
ഇന്സ്റ്റഗ്രാം സ്റ്റോറികള്
നിങ്ങളുടെ പ്രൊഫൈല് ആരൊക്കെ സന്ദര്ശിക്കുന്നു എന്ന് നിരീക്ഷിക്കാനുളള വിശ്വസനീയമായ മാര്ഗ്ഗമാണ് ഇന്സ്റ്റഗ്രാം സ്റ്റാറികളിലൂടെ ലഭിക്കുന്നത്. പ്രൊഫൈല് സന്ദര്ശിക്കുന്ന ആളുകളെ അറിയാന് സാധിക്കില്ല എങ്കിലും ഇന്സ്റ്റഗ്രാമില് നിങ്ങള് ഇടുന്ന സ്റ്റോറികള് കാണുന്ന ഉപയോക്താക്കളെയെല്ലാം നിങ്ങള്ക്ക് അറിയാന് കഴിയും.
- ആദ്യം നിങ്ങളുടെ പ്രൊഫൈലില് നിന്ന് ഒരു സ്റ്റോറി പോസ്റ്റ് ചെയ്യുക.
- സ്റ്റോറി തുറക്കാന് മുകളില് ഇടതുവശത്തുള്ള പ്രൊഫൈല് ഐക്കണില് ടാപ്പ് ചെയ്യുക.
- ആക്ടിവിറ്റി ഓപ്ഷന് തിരഞ്ഞെടുത്താല് നിങ്ങളുടെ സ്റ്റോറി ആരൊക്കെ കണ്ടുവെന്ന് മനസിലാക്കാന് സാധിക്കും.
- സംശയാസ്പദമായ അക്കൗണ്ടുകള് ശ്രദ്ധയില്പ്പെട്ടാല് അവ ഒഴിവാക്കണമെങ്കില് ബ്ലോക്ക് ഓപ്ഷന് തിരഞ്ഞെടുക്കാവുന്നതാണ്.
സ്റ്റോറി ഹൈലൈറ്റുകള് ഉപയോഗിക്കുക
- ഇന്സ്റ്റഗ്രാമില് സ്റ്റോറികള് ഇടുമ്പോള് 24 മണിക്കൂറിനുളളില് അവ അപ്രത്യക്ഷമാകും. അതുകൊണ്ട് ദിവസവും പ്രൊഫൈല് വിസിറ്റ് ചെയ്തവരെ പരിശോധിക്കുന്നത് അസൗകര്യമുണ്ടാക്കും. എന്നാല് സ്റ്റോറി ഹൈലൈറ്റുകള് ഇട്ടുവയ്ക്കുന്നത് ദീര്ഘ കാലത്തേക്കുളള ഓപ്ഷനാണ്.
- സ്റ്റോറി തുറന്ന് താഴെയുള്ള മൂന്ന് ഡോട്ടുകളില് ടാപ്പ് ചെയ്യുക.
- ഹൈലൈറ്റ് ഓപ്ഷന് തിരഞ്ഞെടുക്കുക
- ഹൈലറ്റിന് ഒരു പേര് നല്കുക
- ഹൈലൈറ്റ് ആരൊക്കെ കണ്ടു എന്നറിയാന് പ്രൊഫൈലില് കയറി ഹൈലെറ്റ് ടാപ്പ് ചെയ്ത് അതിന്റെ ആക്ടിവിറ്റി ഭാഗത്തേക്ക് പോവുക
- നിങ്ങളുടെ സ്റ്റോറികളില് സ്ഥിരമായി ഇടപഴകുന്ന ഉപയോക്താക്കളെ ട്രാക്ക് ചെയ്യാന് ഈ സൗകര്യം സഹായിക്കുന്നു
പ്രൊഫഷണല് അക്കൗണ്ട്
ഒരു പ്രൊഫഷണല് അക്കൗണ്ടിലേക്ക് മാറുന്നത് നിങ്ങളുടെ പ്രൊഫൈലിന്റെ വിശദമായ ഇടപഴകലുകളുടെ വിവരങ്ങള് ലഭിക്കാന് സഹായിക്കും. ഇന്സൈറ്റുകളില് ആളുകളുടെ പേരുകള് കാണിക്കുന്നില്ല എങ്കിലും ഇത് നിങ്ങളുടെ പ്രൊഫൈലിന്റെ കാഴ്ചക്കാരെക്കുറിച്ച് ഒരു ധാരണ നല്കുന്നു.
- ഇന്സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് നിങ്ങളുടെ പ്രൊഫൈല് ഐക്കണില് ടാപ്പ് ചെയ്യുക.
- മുകളില് വലതുവശത്തുളള മെനു ഐക്കണില് ടാപ്പ് ചെയ്ത് അക്കൗണ്ട് ടൈപ്പ് ആന്ഡ് ടൂള് ഓപ്ഷനിലേക്ക് പോവുക
- പ്രൊഫഷണല് അക്കൗണ്ടിലേക്ക് മാറാനുളള ഓപ്ഷന് തിരഞ്ഞെടുത്ത് ബിസിനസ് അക്കൗണ്ട് സെലക്ട് ചെയ്യാം
- ആവശ്യമെങ്കില് ബന്ധപ്പെടാനുള്ള വിവരങ്ങള് ചേര്ത്ത് Next ഓപ്ഷന് ടാപ്പ് ചെയ്യുക
- ശേഷം പ്രൊഫൈല് തുറന്ന് മെനു ഐക്കണില് വീണ്ടും ടാപ്പ് ചെയ്ത്. പ്രൊഫൈല് വിസിറ്റേഴ്സിന്റെ കണക്കുകള് തിരഞ്ഞെടുക്കാവുന്നതാണ്
- പ്രൊഫൈലില് എത്ര ഉപയോക്താക്കള് ഇടപഴകിയിട്ടുണ്ടെന്ന് വിവരം ലഭിക്കാന് ഇന്ററാക്ഷന്സ് വിഭാഗം പരിശോധിക്കാം.
Content Highlights :There is a way to find out who is viewing your Instagram page