ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓരോ പ്രവര്‍ത്തനവും സൂക്ഷ്മമായി നിരീക്ഷിക്കാനും വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കനൗജ് ഉള്‍പ്പടെയുള്ള ഉത്തര്‍പ്രദേശിലെ എല്ലാ മണ്ഡലത്തിലും തെരഞഞ്ഞെടെുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും തെളിവുകള്‍ ശേഖരിക്കണമെന്നും പാര്‍ട്ടിയുടെ 'പിഡിഎ പോരാളികളോട്' അഖിലേഷ് ആഹ്വാനം ചെയ്തു.
'ഒരു വ്യാജ വോട്ടും ചേര്‍ക്കപ്പെടരുത്, ഒരു യഥാര്‍ത്ഥ വോട്ടും നീക്കം ചെയ്യപ്പെടരുത്!' എന്നീ രണ്ട് കാര്യങ്ങളാണ് വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) വിശ്വാസ്യതയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ ചൂണ്ടിക്കാണിച്ച അഖിലേഷ് യാദവ്, ഭരണപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും വിമര്‍ശിച്ചു. വാക്കും പ്രവൃത്തിയും രണ്ടായിരിക്കുക, മറ്റുള്ളവര്‍ക്കുമുന്നില്‍ ഒരു മുഖം കാണിക്കുകയും യഥാര്‍ഥത്തില്‍ തികച്ചും വ്യത്യസ്തമായി പെരുമാറുകയും ചെയ്യുക (Haathi ke daant khaane ke aur, dikhaane ke aur) എന്നതാണ് സര്‍ക്കാരിന്റെ രീതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
हम कन्नौज ही नहीं पूरे प्रदेश के अपने हर एक ‘पीडीए-प्रहरी’ से व्यक्तिगत रूप से कह रहे हैं कि वो निर्वाचन आयोग की हर गतिविधि पर ध्यान रखे और सबूत भी जुटाता रहे तथा नये नाम जुड़ने के संबंध में ये फ़ार्मूला अपनाएं: एक भी फ़र्ज़ी वोट जुड़े नहींएक भी सही वोट घटे नहीं!रही बात ईवीएम की तो जनता कह रही है कैसे विश्वास कर लें क्योंकि ‘हाथी के दांत दिखाने के और होते हैं और खाने के और’… बाक़ी जनता समझदार है और और भाजपा की ‘चंडीगढ़ी चाल’ से परिचित भी है।
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ വിവാദ സംഭവവികാസങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ബിജെപിയുടെ 'ചണ്ഡീഗഡ് തന്ത്രം' (Chandigarh trick) ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ മനസ്സിലാക്കാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024ലെ ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം ഉറപ്പിക്കാന്‍ നടത്തിയ നീക്കത്തെയാണ് 'ചണ്ഡീഗഢ് ട്രിക്ക്' എന്ന് വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിന് ലഭിച്ച എട്ട് വോട്ടുകള്‍ വരണാധികാരി അനില്‍ മസിഹ് അസാധുവാക്കിയതോടെ ബിജെപിയുടെ മനോജ് സോന്‍കര്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ബാലറ്റുകള്‍ പരിശോധിച്ച സുപ്രീം കോടതി, വരണാധികാരി തന്നെയാണ് ഈ എട്ട് ബാലറ്റുകളിലും അടയാളങ്ങള്‍ വരച്ച് അവ അസാധുവാക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തി. യഥാര്‍ഥത്തില്‍ കുല്‍ദീപ് കുമാറിന് 20 വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്നെയാണ് വിജയിയെന്നും കോടതി പ്രഖ്യാപിച്ചു. ഇതോടെ ബിജെപിയുടെ വിജയം റദ്ദാക്കുകയും ചെയ്തു. ഇതിനെ പരാമര്‍ശിച്ചുകൊണ്ടാണ് അഖിലേഷ് ബിജെപിയെയും യോഗി ആദിത്യനാഥിനെയും കടന്നാക്രമിച്ചത്.
2027 യുപി നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്കിയ 26 മുന്‍ഗണനാ സീറ്റുകള്‍ക്ക് പുറമെ ജയസാധ്യതയുള്ള കൂടുതല്‍ സീറ്റുകളുടെ പട്ടിക നല്കാന് അഖിലേഷ് യാദവ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഈ ചര്‍ച്ചകള്‍ എസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള മാത്രമായല്ല, മറിച്ച് ഇന്‍ഡ്യ സഖ്യത്തിന്റെ വിശാലമായ പശ്ചാത്തലത്തില്‍ വേണം നടത്താനെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ വര്‍ഗീയതയെയും അവരുടെ ഇടുങ്ങിയ ചിന്താഗതിയുള്ള സഖ്യകക്ഷികളെയും തോല്‍പ്പിക്കാന്‍ ഇരു മതേതര പാര്‍ട്ടികള്‍ക്കും ലഭിച്ച ചരിത്രപരമായ അവസരമാണിതെന്നും, രാജ്യം തെറ്റായ കൈകളില്‍ അകപ്പെടാതെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നല്കിയ 26 സീറ്റുകള്‍ക്ക് പുറമെ മറ്റു ജയസാധ്യതയുള്ള സീറ്റുകള്‍ കൂടി നിര്‍ദേശിച്ചാല്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചിരുന്ന് സ്ഥാനാര്‍ത്ഥികളുടെ സാധ്യതകള്‍ വിലയിരുത്തുമെന്നും, കോണ്‍ഗ്രസ് പരിഗണിക്കാതിരുന്ന ചില ജയസാധ്യതയുള്ള സീറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ എസ്പിക്ക് സാധിക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
Content Highlight: Samajwadi Party chief Akhilesh Yadav has urged party workers to closely monitor the Election Commission's activities and ensure that no fake votes are added or genuine voters removed from the electoral rolls ahead of the 2027 Uttar Pradesh Assembly election. Referring to the controversial Chandigarh mayoral election, he criticised the BJP's alleged electoral tactics and called on the party's PDA workers to collect evidence of irregularities. He also reiterated the need for broader coordination between the Congress and the INDIA alliance to defeat the BJP in Uttar Pradesh.