'നിങ്ങള്‍ GenZ അല്ലല്ലോ?' CJP നേതാക്കളോട് ഹൈക്കോടതി; പിന്നാലെ മോദിയെ പരിഹസിച്ച് അഭിജീത് ദീപ്കെ

ജെന്‍ സി ആയി യോഗ്യത നേടുന്ന ഏക വ്യക്തി എന്ന അടിക്കുറിപ്പോടെയാണ് അഭിജീത് ദീപ്‌കെ മോദിയുടെ ചിത്രം പങ്കുവെച്ചത്

ന്യൂഡല്‍ഹി: കോക്ക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റാങ്ക എന്നിവരുടെ പ്രായം സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ രസകരമായ സംഭാഷണം. ഇരുവരുടെയും പ്രായം കേട്ടതിനു പിന്നാലെ, നിങ്ങള്‍ ജനറേഷന്‍ ഇസഡ് (Gen Z) വിഭാഗത്തില്‍പ്പെടുന്നവരല്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പരാമര്‍ശിച്ചു.

സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിന് പിന്നാലെ സിജെപി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം. സിജെപിയുടെ ഉദ്ദേശ്യമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. 'ആരാണ് നിങ്ങള്‍? എന്താണ് നിങ്ങളുടെ സംഘടനയുടെ ലക്ഷ്യം?' ആദ്യം വിദ്യാര്‍ത്ഥി പ്രതിഷേധമായിരുന്നു. ആളുകള്‍ അതേപടി തുടരുകയാണ്. പക്ഷേ ലക്ഷ്യം മാറി', ഈ സംഘടനയുടെ ഉദ്ദേശ്യമെന്താണെന്നും ഹൈക്കോടതി ചോദിച്ചു.

ഇന്ന് നടന്ന വാദത്തിനിടെ, ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകനോട് കോടതി പ്രായം ചോദിക്കുകയും സൗരവ് ദാസിന് 27 വയസും അശുതോഷ് റങ്കയ്ക്ക് 32 വയസുമാണെന്ന് അഭിഭാഷകന്‍ അറിയിക്കുകയും ചെയ്തു. ഇതോടെ, ''അപ്പോള്‍ നിങ്ങള്‍ ജെന്‍ സി അല്ലല്ലോ. എന്ന് കോടതി ചോദിച്ചു. 1997ന് ശേഷം ജനിച്ചവരെയാണ് പൊതുവെ ജനറേഷന്‍ ഇസഡ് എന്ന് വിശേഷിപ്പിക്കുന്നതെന്ന് പറഞ്ഞപ്പോൾ, ''അപ്പോള്‍ നിങ്ങള്‍ ജെന്‍ സി അല്ല'' എന്ന് കോടതി ആവര്‍ത്തിച്ചു.

സംഭവം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി. ഡൽഹി കോടതി പരാമർശത്തെ പരിഹസിച്ച് സിജെപി നേതാവ് അഭിജീത് ദീപ്കെ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ജെന്‍സി യോഗ്യതയുള്ള ഏക വ്യക്തി എന്ന എന്ന് അഭിജീത് കുറിച്ചു. അതേസമയം, സിജെപി നേതാക്കള്‍ വ്യവസ്ഥ ലംഘിച്ചെന്ന ഹൈക്കോടതി നിലപാടിനെ തുടര്‍ന്ന് സിജെപി ഡല്‍ഹി ഹൈക്കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിക്കാര്‍ക്ക് മുന്നില്‍ നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

Content Highlights: The Delhi High Court questioned the CJP’s objectives during a hearing on its leaders’ custody. The party later withdrew its petition after the court pointed out other legal remedies

To advertise here,contact us