പൂനെ: പൂനെയില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ പിംപ്രിയിലാണ് സംഭവം നടന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശികളാണ് മരിച്ചത്. പി എസ് വിനോദ് (47) , ഭാര്യ സില്‍ജ പിള്ള (44) , മകള്‍ പൂര്‍ണിമ (20)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. ഇവരുടെ സംസ്കാരം പൂനെയില്‍ നടക്കും. സംഭവത്തില്‍ പൂനെ പിംപ്രി പൊലീസ് കേസെടുത്തിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: A three-member Malayali family was found dead in Pune. Police have started an investigation into the incident.