പിണക്കം മാറ്റാനെത്തി; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ ബന്ധുവും മരിച്ചു

ലൗവ്പ്രീത് സിങും ഇയാളെ രക്ഷിക്കാനെത്തിയ ഭാര്യയുടെ ബന്ധുവുമാണ് മരിച്ചത്

പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരന്‍ തീവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ താരണ്‍തരണിലാണ് സംഭവം. ഇയാളെ രക്ഷിക്കാനെത്തിയ ബന്ധുവായ ഗിരിജാ കൗറിന് സാരമായി പൊള്ളലേറ്റു. ചികിത്സയിലിക്കെ യുവതിയും മരണത്തിന് കീഴടങ്ങി. ലൗവ്പ്രീത് സിങും ഇയാളെ രക്ഷിക്കാനെത്തിയ ഭാര്യയുടെ ബന്ധുവുമാണ് മരിച്ചത്.

ജൂണ്‍ 13നാണ് ലൗവ്പ്രീത് സിങ് ഭാര്യയുടെ വീട്ടിലെത്തിയത്. ഭാര്യ സന്ദീപ് കൗറിനെ തിരികെ വിളിച്ചുകൊണ്ടുപോകാനായിരുന്നു അദ്ദേഹം എത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സന്ദീപ് കൗര്‍ സ്വന്തം വീട്ടിലേക്ക് വന്നത്.

ഇതിനിടെയാണ് ഭാര്യയുടെ സഹോദരന്‍ സജന്‍ സിങ്, തീപിടിക്കുന്ന ഒരു വസ്തു ലൗവ്പ്രീതിന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീയിട്ടത്. ഇത് കണ്ട സജന്‍ സിങിന്റെ ബന്ധുവായ യുവതി ലൗപ്രീതിനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചത്. സജന്‍ സിങ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ലൗപ്രീതിനെ രക്ഷിക്കാനെത്തിയ യുവതിയുടെ ശരീരത്തിലേക്ക് തീപടര്‍ന്നപ്പോള്‍ രക്ഷിക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്വയരക്ഷയ്ക്കായി ലൗപ്രീതും ഗിരിജയും ഭയന്ന് ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ സജന്‍ സിങിനെതിരെ പൊലീസ് കേസെടുത്തു.

Content Highlights: A man was allegedly set on fire and killed by his brother-in-law after visiting his wife's house to resolve a family dispute. A relative who attempted to rescue him also died. Police have registered a case and are investigating the incident

To advertise here,contact us