ഇൻസ്റ്റ​ഗ്രാം റീൽസ് എടുക്കുന്നതിനായി കഴുത്തിൽ കുരുക്കിട്ട് വീഡിയോ എടുത്ത യുവതിക്ക് ദാരുണാന്ത്യം

27 വയസുകാരിയായ മോഹിനി എന്ന യുവതിക്കാണ് റീൽസ് എടുക്കുന്നതിനിടയിൽ ജീവൻ നഷ്ടമായത്

കാൺപൂർ: ഉത്തർപ്രദേശിൽ ഇൻസ്റ്റ​ഗ്രാം റീൽസ് എടുക്കുന്നതിനായി കഴുത്തിൽ കുരുക്കിട്ട് വീഡിയോ ചിത്രീകരിച്ച യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം നടന്നത്. 27 വയസുകാരിയായ മോഹിനി എന്ന യുവതിക്കാണ് റീൽസ് എടുക്കുന്നതിനിടയിൽ ജീവൻ നഷ്ടമായത്.

യുവതിയുടെ കുടുംബം പൊലീസിന് നൽകിയ മൊഴി അനുസരിച്ച് ഇൻസ്റ്റ​ഗ്രാം റീൽസ് എടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാണ്. ഫെബ്രുവരി 6ന് വൈകുനേരം മോഹിനി ഒരു മുറിക്കുള്ളിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സീലിംഗ് കൊളുത്തിൽ ഒരു കുരുക്ക് തൂക്കിയിട്ട് ആയിരുന്നു ചിത്രീകരണം. ഒരു സ്റ്റൂളിൽ നിന്നുകൊണ്ട് കഴുത്തിൽ കുരുക്ക് കെട്ടിയാണ് അഭിനയിച്ചത്. പെട്ടെന്ന് കാലുകൊണ്ട് സ്റ്റൂൾ തട്ടിമറിഞ്ഞെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

മോഹിനിയുടെ നാല് വയസുളള മകൾ മുറിയിൽ ചെന്നപ്പോൾ അമ്മ കയറിൽ തൂങ്ങി നിൽകുന്നതായി കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം കുടുംബാംഗങ്ങൾ കരുതിയത് മോഹിനി ആത്മഹത്യ ചെയ്തതാണെന്നാണ്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് റീൽ എടുക്കുന്നതിനിടെ സംഭവിച്ച ദുരന്തമാണെന്ന് അറിഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ റീൽ നിർമ്മിക്കുന്നതിനിടെ സംഭവിച്ച ഒരു അപകടമാണെന്നാണ് എസ്പി പലാഷ് ബൻസാൽ പറഞ്ഞത്. പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.Content Highlights: Woman who filmed herself with a noose around her neck for Instagram reels dies tragically in UP

To advertise here,contact us