കൊല്ലം: കൊല്ലത്ത് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചെറുമൂട് സ്വദേശി രാജു(53വിൻ്റെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിൽ രാജുവിൻ്റെ ഭാര്യ ലേഖ മേരിയെ(48) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
രാജുവിനെ കൊലപ്പെടുത്തിയത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണെന്ന് ലേഖ മൊഴി നൽകി. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്നും ഭാര്യ മൊഴി നല്കി. രാജുവിന് അമിതമായി മരുന്ന് നല്‍കിയെന്നും പൊലീസ് സംശയിക്കുന്നു. രാജുവിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനായിരുന്നു രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ലേഖയുടെ ആണ്‍സുഹൃത്തായ പ്രാക്കുളം സ്വദേശി നിരീക്ഷണത്തിലാണ്.
Content Highlights: Police arrested Lekha Mary in connection with the death of her husband, Cherumoodu Raju, in Kollam. Police are investigating allegations involving a belt, medication, and a property dispute