തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ കുഞ്ഞിക്കണ്ണന് അന്തരിച്ചു. 72 വയസായിരുന്നു. ജന്മഭൂമി റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം, ബിജെപി സംസ്ഥാന സമിതി അംഗമാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി മാധ്യമ-രാഷ്ടീയ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വൈകീട്ട് നാല് മണിക്ക് ശാന്തികവാടത്തില്‍ നടക്കും.
Content Highlights: Janmabhumi Resident Editor K Kunjikannan has passed away